
കോതമംഗലം: സ്വകാര്യബസില്‍നിന്ന് തെറിച്ചു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിപ്പിള്ളി എസ്.ഡി കോണ്‍വെന്റിലെ സിസ്റ്റര്‍ ഹെയ്‌സ്ലെറ്റ് എസ്.ഡി (56) അന്തരിച്ചു. ഊന്നുകല്‍ ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളിലെ റിട്ടയേഴ്ഡ് അധ്യാപികയാണ്.
കോഴിപ്പിള്ളി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന് സമീപത്തുവച്ച് ഇന്നലെ (ജൂണ്‍ 30) രാവിലെ 8.20-നായിരുന്നു അപകടം സംഭവിച്ചത്. ബസ് വളവ് തിരിയുന്നതിനിടെ സിസ്റ്റര്‍ തെറിച്ചുവീഴുകയാ യിരുന്നു. ഗുരുതരമായി പരിക്കേറ്റ സിസ്റ്റര്‍ ആലുവ യിലെ സ്വകാര്യ ആശു പത്രിയില്‍ ചികിത്സയിലിക്കവെ ഇന്ന് (ജൂലൈ 1) പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചത്.
മൃതദേഹം നാളെ (വ്യാഴം) രാവിലെ 6-ന് കോഴിപ്പിള്ളി എസ്.ഡി കോണ്‍വെന്റില്‍ എത്തിക്കും. സംസ്‌കാരം നാളെ വൈകുന്നേരം 3.30ന് എസ്.ഡി കോണ്‍വെന്റ് പ്രൊവിന്‍സ് ഹൗസില്‍ നടക്കും.

