വീര്യം കുറഞ്ഞ മദ്യം, മദ്യപാനികളെ സൃഷ്ടിക്കും

new alcohol policy will create alcoholics

കൊച്ചി: വീര്യം കുറഞ്ഞ മദ്യം, മദ്യപാനികളെ സൃഷ്ടിക്കുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള. പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി.ഡി സതീശന്‍ സര്‍ക്കാര്‍ പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടിയാണോയെന്ന് അദ്ദേഹം ചോദിച്ചു.

ജെന്‍ സിക്കും സ്ത്രീശാക്തീകരണത്തിനുംവേണ്ടി ആനുകൂല്യങ്ങളും സൗകര്യങ്ങളും പ്രഖ്യാപിക്കു മ്പോഴും ഈ വിഭാഗക്കാരെ മറ്റൊരു വഴിയെ ചൂഷണം ചെയ്യുന്നത് ഭൂഷണമല്ല. ഈ വിഭാഗക്കാരെ ലഹരി ആസക്തിയില്‍പെടുത്തി അവരുടെ ബലഹീനതയെ ചൂഷണം ചെയ്ത് സര്‍ക്കാരിന് സാമ്പത്തിക നേട്ടം ഉണ്ടാക്കാനുള്ള അടവുനയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മദ്യനയത്തോട് വി.ഡി സതീശന്‍ സര്‍ക്കാരും നീതിയും കൂറും പുലര്‍ത്തണം. മാരക ലഹരികള്‍ക്കെതിരെ വാരിയേഴ്സിനെ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമ്പോള്‍ മദ്യത്തിന്റെ കാര്യത്തില്‍ ക്യാരിയേഴ്സിനെയും അടിമകളെയും സൃഷ്ടിക്കാനുള്ള നയത്തിലേക്ക് കടക്കരുതെന്ന് പ്രസാദ് കുരുവിള പറഞ്ഞു.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.