ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ കുടുംബ കൂട്ടായ്മ വാര്‍ഷികം

Syro Malabar Diocese of Great Britain Family Fellowship Anniversary

ഷൈമോന്‍ തോട്ടുങ്കല്‍

ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ രൂപത കുടുംബ കൂട്ടായ്മ വാര്‍ഷിക സമ്മേളനം ബര്‍മിംഗ് ഹാമില്‍ നടന്നു. തലശേരി മുന്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് വലിയമറ്റം സമ്മേളനം ഉദ്ഘാടനം ചെയ്തു. സഭയുടെ അടിസ്ഥാനം കുടുംബം ആണെന്നും കുടുംബങ്ങള്‍ ത്രിത്വത്തിന്റെ ഇരിപ്പിടമാകണമെന്നും അദ്ദേഹം പറഞ്ഞു.

കാഞ്ഞിരപ്പള്ളി രൂപത രൂപത റിസോഴ്‌സ് പേഴ്‌സണ്‍ ജോര്‍ജ്കുട്ടി ആഗസ്തി ക്ലാസ് നയിച്ചു. തുടര്‍ന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലുമായി പ്രതിനിധികള്‍ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ചോദ്യോത്തര പരിപാടിയും നടന്നു.

ഫാ. ജെബിന്‍ പതിപറമ്പില്‍ എംസിബിഎസ് നടത്തിയ പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പോടെയാണ് സമ്മേളനം തുടങ്ങിയത്. തുടര്‍ന്ന് മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ജോസഫ് സ്രാമ്പിക്കല്‍, രൂപതയുടെ വിവിധ ഇടവക മിഷനുകളില്‍ നിന്നെത്തിയ വൈദികര്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു

കുടുംബ കൂട്ടായ്മ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിബിന്‍ വാമറ്റത്തില്‍, സെക്രട്ടറി ജെയിനി ചാക്കോ ച്ചന്‍, ട്രഷറര്‍ ജിനു പോള്‍, വൈസ് പ്രസിഡന്റ് ഷീബ ബാബു, ജോയിന്റ് സെക്രട്ടറി സീന തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.