വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പ് വണങ്ങി മാര്‍പാപ്പ

Pope venerates relics of Saint Augustine

പാവിയ/ഇറ്റലി: വടക്കന്‍ ഇറ്റാലിയന്‍ നഗരമായ പാവിയ സന്ദര്‍ശിച്ച ലിയോ 14-ാമന്‍ മാര്‍പാപ്പ, വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥന നടത്തി. പാപ്പ അംഗമായ അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിന്റെ ആത്മീയ പിതാവായ വിശുദ്ധന്റെ അഗസ്റ്റിന്റെ തിരുശേഷിപ്പികള്‍ സൂക്ഷിച്ചിരിക്കുന്ന ഇടമെന്ന നിലയില്‍ പാവിയയിലേക്കുള്ള പാപ്പയുടെ സന്ദര്‍ശനം ഏറെ ശ്രദ്ധേയമായി. നഗരത്തില്‍ സമാധാനവും ഐക്യവും പുലര്‍ത്താന്‍ ആഹ്വാനം ചെയ്ത പാപ്പ, കാന്‍സര്‍ ബാധിതരായ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും നേരില്‍ കണ്ട് ആശ്വസിപ്പിച്ചു.

വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന സിയല്‍ ദൊറോയിലെ ‘ബസിലിക്ക ഓഫ് സെന്റ് പീറ്റര്‍’ സന്ദര്‍ശിച്ച പാപ്പയ്ക്ക് അഗസ്റ്റീനിയന്‍ സമൂഹവും പ്രാദേശിക മെത്രാന്മാരും ചേര്‍ന്ന് ഉജ്ജ്വല സ്വീകരണം നല്‍കി. എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ബസിലിക്കയിലാണ് എ.ഡി. 722 മുതല്‍ വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്നത്. 2007-ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നടത്തിയ സന്ദര്‍ശനത്തിന് ശേഷം ഇതാദ്യമായാണ് ഒരു മാര്‍പാപ്പ ഇവിടെയെത്തുന്നത്. ദൈവത്തെയും സഹോദരങ്ങളെയും എങ്ങനെ സ്‌നേഹിക്കണമെന്ന് വിശുദ്ധ അഗസ്റ്റിന്‍ നമ്മെ പഠിപ്പിക്കുന്നതായി പാപ്പ പറഞ്ഞു. ലൗകികമായ താല്‍പ്പര്യങ്ങളില്‍ മുഴുകി ക്രൈസ്തവ മൂല്യങ്ങളില്‍ നിന്ന് അകന്നുപോകരുതെന്ന് ഓര്‍മിപ്പിച്ച പാപ്പ, സഭ എപ്പോഴും ക്രിസ്തുവെന്ന അടിസ്ഥാന ശിലയില്‍ ഉറച്ചുനില്‍ക്കണമെന്ന് കൂട്ടിച്ചേര്‍ത്തു.

ബസിലിക്കയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പാവിയയിലെ പ്രധാന കത്തീഡ്രലില്‍ എത്തിയ മാര്‍പാപ്പ, നഗരത്തിലെ ആദ്യ മെത്രാനായ വിശുദ്ധ സൈറസിന്റെ തിരുശേഷിപ്പുകള്‍ വണങ്ങി. തുടര്‍ന്ന് ഉപേക്ഷിക്കപ്പെടുന്ന നവജാതശിശുക്കള്‍ക്കായി തയ്യാറാക്കിയ ആധുനിക സൗകര്യങ്ങളുള്ള ഒരു തൊട്ടില്‍ പാപ്പ ആശീര്‍വദിച്ചു.

നാഷണല്‍ സെന്റര്‍ ഫോര്‍ ഓങ്കോളജിക്കല്‍ ഹാഡ്രോണ്‍തെറാപ്പി എന്ന പ്രശസ്തമായ കാന്‍സര്‍ ചികിത്സാ കേന്ദ്രം സന്ദര്‍ശിച്ചുകൊണ്ടാണ് പാപ്പയുടെ പാവിയ സന്ദര്‍ശനം ആരംഭിച്ചത്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സങ്കീര്‍ണ്ണമായ ട്യൂമറുകള്‍ ചികിത്സിക്കുന്ന ഈ കേന്ദ്രത്തില്‍, ചികിത്സയില്‍ കഴിയുന്ന കുഞ്ഞുങ്ങളുമായും അവരുടെ മാതാപിതാക്കളുമായും പാപ്പ സംവദിച്ചു. നാം ദുര്‍ബലരായിരിക്കുമ്പോള്‍ ദൈവം എപ്പോഴും കൂടെയുണ്ടാകുമെന്ന് എന്ന് പാപ്പ രോഗബാധിതരായ കുട്ടികളോട് പറഞ്ഞു. ഡോക്ടര്‍മാരിലൂടെയും നഴ്‌സുമാരിലൂടെയും ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞ പാപ്പ ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.