ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് കെആര്‍എല്‍സിസി പ്രതിനിധി സംഘത്തിന് മുഖ്യമന്ത്രിയുടെ ഉറപ്പ്

CM assures KRLCC delegation of J.B. Koshy Commission report

കൊച്ചി: കെആര്‍എല്‍സിസി പ്രതിനിധി സംഘം മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. ജെ.ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുനമ്പം നിവാസികളുടെ ഭൂമിയില്‍ മേലുള്ള അവകാശം നിയമപരമായി പുനഃസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി  ഉറപ്പു നല്‍കി.

ബിഷപ്പുമാരായ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെ ച്ചേരില്‍, ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഡോ. സെല്‍വരാജന്‍ ദാസന്‍, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, സെക്രട്ടറി പാട്രിക് മൈക്കിള്‍, കെഎല്‍സിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദര്‍ ശിച്ചത്. എംഎല്‍എ മാരായ ടി.ജെ. വിനോദ്, എം. വിന്‍സന്റ് എന്നിവരും സംഘത്തോടൊപ്പം  ഉണ്ടാ യിരുന്നു. 

അഭ്യന്തര വകുപ്പുമന്ത്രി രമേശ് ചെന്നിത്തല, റവന്യുവകുപ്പുമന്ത്രി എ. പി. അനില്‍കുമാര്‍, വനം വകുപ്പുമന്ത്രി ഷിബു ബേബി ജോണ്‍, ഗതാഗത മന്ത്രി സി.പി ജോണ്‍ എന്നിവരുമായും കെആര്‍എല്‍സിസി പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തി.

കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും പ്രതിസന്ധികളും പ്രതിനിധി സംഘം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശ്രദ്ധയില്‍പ്പെടുത്തി.

Related Articles
Baselios Marthoma Mathews III greetings to new Chief Minister

നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ ബാവ

കോട്ടയം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിച്ചും വികസനവഴിയില്‍ കേരളത്തെ പുതുദിശയിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന്

Read More »
Malankara Orthodox Church leaders meet Chief Minister

മുഖ്യമന്ത്രിയെ സന്ദർശിച്ച് മലങ്കര ഓർത്തഡോക്സ് സഭാ നേതൃത്വം

തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശനെ സന്ദർശിച്ച് മലങ്കര ഓർത്തഡോക്സ് സഭാ നേതൃത്വം.  സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, സഭാ മാധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.