പരിസ്ഥിതി വാരാചരണത്തിന് തുടക്കംകുറിച്ച് മലങ്കരസഭ

Malankara Church launches Environment Week celebration

നിരണം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരിസ്ഥിതി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി.

സഭാതല പ്രവര്‍ത്തനോദ്ഘാടനം നിരണം വലിയ പള്ളിയില്‍ നടന്ന ചടങ്ങില്‍ പരിസ്ഥിതി കമ്മീഷന്‍ പ്രസിഡന്റ് ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. സഭാ പരിസ്ഥിതി കമ്മീഷന്‍ വൈസ് പ്രസിഡന്റ് പ്രസിഡന്റ് ഫാ. ഡോ. കുര്യന്‍ ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. നിരണം പള്ളിയുടെ പുനര്‍നിര്‍മ്മിച്ച ഉദ്യാനത്തിന്റെ സമര്‍പ്പണ കര്‍മ്മം തിരുവല്ല എംഎല്‍എ അഡ്വ. വര്‍ഗീസ് മാമന്‍ നിര്‍വഹിച്ചു.

 ഫലവൃക്ഷത്തൈ വിതരണം മലങ്കര അസോ സിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ദീനാമ്മാ റോയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി കമ്മീഷന്‍ സെക്രട്ടറി ഫാ. തോമസ് ജോര്‍ജ്, ജോയിന്റ് സെക്രട്ടറി ലിന്റോ പോള്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എല്‍ദോ എലിയാസ്, നിരണം പള്ളി വികാരി ഫാ. ഷിബു തോമസ്, ഫാ. ജിതിന്‍ അലക്‌സ്, പരിസ്ഥിതി കമ്മീഷന്‍ നിരണം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ഷിബിന്‍ തോമസ് വര്‍ഗീസ്, സെക്രട്ടറി തോമസ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍, നിരണം പള്ളി ട്രസ്റ്റി ജോണ്‍ വാലയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Bishop Alex Vadakumthala calls for environmental protection

വരുംതലമുറകള്‍ക്കുവേണ്ടി പരിസ്ഥിതി സംരക്ഷണത്തിന്റെ വക്താകളാകണം: ബിഷപ് അലക്‌സ് വടക്കുംതല

കണ്ണൂര്‍: വരുംതലമുറകള്‍ക്കുവേണ്ടി ഓരോരുത്തരും പരിസ്ഥിതി സംരക്ഷണത്തിന്റെ വക്താകളാകണമെന്ന് കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ഡോ. അലക്‌സ് വടക്കുംതല. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബര്‍ണ്ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ നടന്ന പരിസ്ഥിതി ദിനാഘോഷം ഉദ്ഘടാനം ചെയ്ത്

Read More »
Malankara Orthodox Church leaders meet Chief Minister

മുഖ്യമന്ത്രിയെ സന്ദർശിച്ച് മലങ്കര ഓർത്തഡോക്സ് സഭാ നേതൃത്വം

തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശനെ സന്ദർശിച്ച് മലങ്കര ഓർത്തഡോക്സ് സഭാ നേതൃത്വം.  സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, സഭാ മാധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.