ഇന്‍ഫാം ദേശീയ അസംബ്ലി ഇന്നു തുടങ്ങും

INFAM National Assembly begins today

കാഞ്ഞിരപ്പള്ളി: ഇന്‍ഫാം ദേശീയ അസംബ്ലിക്ക് ഇന്നു  (ജൂണ്‍ 4) തുടക്കമാകും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന അസംബ്ലി ഉച്ചകഴിഞ്ഞ് ഇന്നു മൂന്നു മുതല്‍ രാത്രി ഏഴുവരെ കാഞ്ഞിരപ്പള്ളി, പാറത്തോട് മലനാട് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും.

ഒരു മാസം നീണ്ടുനിന്ന ഇന്‍ഫാം പരിസ്ഥിതി ദിനാഘോഷങ്ങളുടെ സമാപനം നാളെ (ജൂണ്‍ 5) രാവിലെ 10ന് കാഞ്ഞിരപ്പള്ളി, പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്‍ഫാം ഇടുക്കി കാര്‍ഷികജില്ലാ രക്ഷാധികാരി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും. 

ഇന്‍ഫാം ദേശീയ അസംബ്ലിയില്‍ ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളും അരുണാചല്‍പ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്ര, തെലുങ്കാന, ഗോവ, കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള എക്‌സിക്യൂട്ടീവ് അം ഗങ്ങളും പങ്കെടുക്കും. കൂടാതെ, കാഞ്ഞിരപ്പള്ളി, ഇടുക്കി, ആലപ്പുഴ, ചങ്ങനാശേരി, തിരുവല്ല, കോതമംഗലം, മാവേലിക്കര, പാലാ, പാറശാല, പുനലൂര്‍, താമരശേരി, തലശേരി, കണ്ണൂര്‍ കാര്‍ഷിക ജില്ലകളില്‍നിന്നുള്ള പ്രതിനിധികളും സംബന്ധിക്കും.

സമ്മേളനത്തിനു മുന്നോടിയായി ഇന്‍ഫാം പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കേരള ത്തിലെ വിവിധ കാര്‍ഷിക ജില്ലകളിലെ 25,000 ഇന്‍ഫാം കര്‍ഷക കുടുംബങ്ങള്‍ക്കു ‘ഫലഗ്രാമം’ പദ്ധതിയിലൂടെ ഇമാം പസന്ത്, ബംഗനാപ്പള്ളി എന്നീ ഇനങ്ങളില്‍പ്പെട്ട അത്യുത്പാദനശേഷിയുള്ള മികച്ചയിനം മാവിന്‍തൈകള്‍ നല്‍കുന്നതിന്റെ ഫ്‌ലാഗ്ഓഫ് ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിക്കും.

ഇന്‍ഫാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള ഫലഗ്രാമ പദ്ധതികളുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ നിര്‍വഹിക്കും. ഫാ. തോമസ് മറ്റമുണ്ടയില്‍ മുഖ്യപ്രഭാഷണം നടത്തും. 

ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ഇന്‍ഫാം ഡയറക്ടര്‍ ജോസ് ഇടപ്പാട്ട്, ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടി, ഇന്‍ഫാം സംസ്ഥാന സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, ഇന്‍ഫാം ദേശീയ സെക്രട്ടറി മാത്യു മാമ്പറമ്പില്‍, ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലാ പ്രസിഡന്റ് തോമസ് തുപ്ലഞ്ഞിയില്‍ എന്നിവര്‍ പ്രസംഗിക്കും.

Related Articles
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.