അമേരിക്കയ്ക്ക് 250-ാം പിറന്നാൾ!30 ദിനത്തെ പ്രാർത്ഥനായജ്ഞത്തിന് തുടക്കം കുറിച്ച്ശാലോം വേൾഡ്

Shalom World launches 30-day prayer campaign for America's 250th birthday

എഡിൻബർഗ്, ടെക്‌സസ്: അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച്, 30 ദിവസം നീണ്ടുനിൽക്കുന്ന പ്രാർത്ഥനായജ്ഞവുമായി ശാലോം വേൾഡ്. ‘America Prays: One Nation Under God’ എന്ന പേരിൽ ജൂൺ നാലു മുതൽ ജൂലൈ നാലുവരെ ദിവ്യകാരുണ്യ സന്നിധിയിൽ തുടർച്ചയായി ജപമാല അർപ്പിച്ച് നടത്തുന്ന പ്രാർത്ഥനയിൽ അമേരിക്കയിലെ മെത്രാന്മാരും വൈദികരും സന്യസ്തരുമടക്കമുള്ള വിശ്വാസികൾ പങ്കുചേരും.

അമേരിക്കയുടെ 250-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തിന്റെ ആത്മീയ നവീകരണത്തിനായി യുഎസിലെ കത്തോലിക്കാ മെത്രാൻ സമിതി  മുന്നോട്ടുവെച്ച ദർശനങ്ങളോടു ചേർന്നാണ് ശാലോം വേൾഡ് പ്രാർത്ഥനായജ്ഞം ക്രമീകരിച്ചിരിക്കുന്നത്. വ്യക്തികളെയും കുടുംബങ്ങളെയും ഇടവകകളെയും വിവിധ ശുശ്രൂഷകളെയും രാജ്യത്തിന്റെ ആത്മീയ നവീകരണത്തിനായുള്ള പ്രാർത്ഥനാ കൂട്ടായ്മയിൽ ഒരുമിച്ചുചേർക്കുകയാണ് ‘അമേരിക്ക പ്രെയ്സി’ന്റെ ലക്ഷ്യം.

അമേരിക്കയെ ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കുന്ന ജൂൺ-11, അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനമായ ജൂലൈ നാല് എന്നീ ദിവസങ്ങൾ ഉൾപ്പെടുത്തിയാണ് പ്രാർത്ഥനായജ്ഞം ഒരുക്കിയിരിക്കുന്നത്. എല്ലാ ദിനങ്ങളിലും ശാലോം വേൾഡ് ചാപ്പലിൽ നിന്നുള്ള ദിവ്യകാരുണ്യ ആരാധന ശാലോം വേൾഡിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. ദിവ്യകാരുണ്യ സന്നിധിയിൽ ഓരോ 30 മിനിറ്റിലും അർപ്പിക്കുന്ന ജപമാല പ്രാർത്ഥനയ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മെത്രാന്മാർ, വൈദികർ, സന്യസ്തർ, അല്മായ ശുശ്രൂഷകർ തുടങ്ങിയവർ നേതൃത്വം നൽകും.

ഓരോരുത്തർക്കും അവരവരുടെ വീടുകളിലോ ജോലിസ്ഥലങ്ങളിൽനിന്നോ പ്രാർത്ഥനയിൽ പങ്കുചേരാം. കുടുംബങ്ങൾ, കുട്ടികൾ, യുവജനങ്ങൾ, ദൈവവിളികൾ, സഭ, വിദ്യാഭ്യാസം, ഭരണകർത്താക്കൾ, സമാധാനം, സൗഖ്യം, രാജ്യത്തിന്റെ ഭാവി തുടങ്ങിയ പ്രത്യേക നിയോഗങ്ങളാണ് ഓരോ ജപമാലയിലും സമർപ്പിക്കുക.

shalomworld.org/America-Prays വെബ്‌സൈറ്റിലൂടെ പ്രാർത്ഥനയിൽ പങ്കുചേരാം. കൂടാതെ, സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, ആപ്പിൾ ടിവി, റോക്കു, ആമസോൺ ഫയർ ടിവി, സ്മാർട്ട് ടിവികൾ എന്നിവയിൽ സൗജന്യ ‘Shalom World App’ (shalomworld.org/app) ഡൗൺലോഡ് ചെയ്ത് ‘America Prays’ ലൈവ് ചാനൽ വഴി പങ്കുചേരാവുന്നതാണ്.

രാജ്യത്തിന് വേണ്ടിയുള്ള പ്രാർത്ഥനാ നിയോഗങ്ങൾ ‘ശാലോം വേൾഡ് പ്രെയർ നെറ്റ്വർക്ക്’ വഴി സമർപ്പിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. നിയോഗങ്ങൾ ഈ കാലയളവിലും തുടർന്നും ശാലോം വേൾഡ് മധ്യസ്ഥ പ്രാർത്ഥനാ ഗ്രൂപ്പുകളും പങ്കാളികളായ ധ്യാനകേന്ദ്രങ്ങളും കോൺവെന്റുകളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നതാണ്.

Related Articles
First Syro-Malabar Church in Scotland

സ്‌കോട്ട്‌ലാന്‍ഡിലെ ആദ്യ സീറോ മലബാര്‍ ദേവാലയത്തിന്റെ കൂദാശ 26ന്; യാഥാര്‍ത്ഥ്യമാകുന്നത് വിശ്വാസികളുടെ ചിരകാല സ്വപ്നം

മദര്‍വെല്‍ (സ്‌കോട്ലാന്‍ഡ്): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ചരിത്രവഴികളില്‍ തങ്കലിപി കളില്‍ ആലേഖനം ചെയ്യപ്പെടേണ്ട ഒരു നേട്ടത്തിന് സ്‌കോട്ടിഷ് മണ്ണ് സാക്ഷിയാകുകയാണ്. മദര്‍വെല്‍ സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ മിഷനിലെ അംഗങ്ങളുടെ

Read More »
Vatican against discrimination due to motherhood

മാതൃത്വത്തിന്റെ പേരില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തിനെതിരെ വത്തിക്കാന്‍

ജെനീവ:  കുടുംബങ്ങളെ സംരക്ഷിക്കാനും മാതൃത്വത്തെ ഏതോരൊരു സമൂഹത്തിന്റെ യും നിലനില്‍പ്പിനും ഭാവിക്കും പകരം വയ്ക്കാനാവാത്ത സംഭാവനയായി വിലമതിക്കുവാനും ലോകരാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ച് വത്തിക്കാന്‍. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.