പ്രേരണ പാഠ്യപദ്ധതിയുടെ മാസ്റ്റര്‍ ട്രെയിനറായി ശ്രീജ ജോസഫ്; കേരളത്തില്‍നിന്നും സെലക്ഷന്‍ ലഭിച്ചത് 4 പേര്‍ക്ക്

Sreeja Joseph Prerana Master Trainer

അങ്ങാടിപ്പുറം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ദേശീയ അനുഭവ പരിചയ പഠന പരിപാടി (പ്രേരണ) പാഠ്യപദ്ധതിയുടെ മാസ്റ്റര്‍ ട്രെയിനര്‍ പരിശീലനത്തിനായി പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപിക ശ്രീജ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. 

കേരളത്തില്‍നിന്നും ശ്രീജ ഉള്‍പ്പെടെ നാലു പേര്‍ക്കാണ് സെലക്ഷന്‍ ലഭിച്ചത്. അതില്‍ മലപ്പുറം ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക അധ്യാപികയാണ് ശ്രീജ.

മൈസൂരു റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യു ക്കേഷനില്‍ ജൂണ്‍ 1, 2 തീയതികളിലാണ് പരിശീലനം. മുന്‍പ് ഗുജറാത്തിലെ ഗാന്ധി നഗറില്‍ ഏഴുദിവസം നടത്തിയ പ്രേരണ പ്രോഗ്രാമിലും പങ്കെടുത്തിരുന്നു.

കാസര്‍ഗോഡ്  ചിറ്റാരിക്കാല്‍ സ്വദേശി കാനാട്ട്  കെ.ജെ ജോസഫിന്റെയും ലൂസിയുടെയും മകളാണ് ഹിന്ദി അധ്യാപികയായ ശ്രീജ ജോസഫ്. ഭര്‍ത്താവ്: വെളിയംകുന്നേല്‍ വി.ടി സന്തോഷ്.. മക്കള്‍: ഡെല്‍ഫി, ഡെന്നിസ്.

Related Articles
Calicut Archdiocese Visits Elephant attack Family

കാട്ടാന ആക്രമണം: ദുരന്തബാധിത കുടുംബത്തെ കോഴിക്കോട് അതിരൂപത പ്രതിനിധികള്‍ സന്ദര്‍ശിച്ചു

കല്‍പ്പറ്റ: വയനാട് മേപ്പാടി പുത്തുമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട ജെസിയുടെ ഭവനം കോഴിക്കോട് അതിരൂപത പ്രതിനിധികള്‍ സന്ദര്‍ശിച്ചു. അതിരൂപത വികാരി ജനറല്‍ മോണ്‍. ജെന്‍സണ്‍ പുത്തന്‍വീട്ടില്‍, അതിരൂപത ചാന്‍സലര്‍ ഫാ. ടോണി ഗ്രേഷ്യസ്,

Read More »
Pope John Paul II Kerala visit 40th anniversary

ജോണ്‍ പോള്‍ പാപ്പയുടെ കേരള സന്ദര്‍ശനത്തിന്റെ 40-ാം വാര്‍ഷികം ആഘോഷിച്ച് ടൂറിസം വകുപ്പ്; ലിയോ പാപ്പയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്ന പോസ്റ്റര്‍ വൈറല്‍

തിരുവനന്തപുരം: ലിയോ പാപ്പയെ കേരളത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കേരള ടൂറിസം ഡിപ്പാര്‍ട്ടുമെന്റ് പുറത്തിറക്കിയ പോസ്റ്റര്‍ വൈറലാകുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കേരള സന്ദര്‍ശത്തിന്റെ 40-ാം  വാര്‍ഷികത്തിന്റെ ഭാഗമായിട്ടാണ് ടൂറിസം വകുപ്പിന്റെ പോസ്റ്റര്‍.

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.