
തിരുവനന്തപുരം: സീറോമലബാര്‍സഭയുടെ പ്രതിനിധി സംഘം ഇന്നു രാവിലെ (മെയ് 29) മുഖ്യമന്ത്രി വി.ഡി സതീശനെ സന്ദര്‍ശിച്ച് ആശംസ കളറിയിച്ചു.
ആര്‍ച്ചുബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പാംപ്ലാനി, ബിഷപ്പുമാരായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോസ് പുളിക്കല്‍, സഭയുടെ പിആര്‍ഒ റവ. ഡോ. ടോം ഓലിക്കരോട്ട്, പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലില്‍ തിരുവനന്തപുരത്തെ സഭയുടെ ലയ്‌സണ്‍ ഓഫീസര്‍ റവ. ഡോ. ജോണ്‍ തെക്കേക്കര കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ എന്നിവരാണ് പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നത്.
സഭയും സമുദായവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായുള്ള വിവിധ വിഷയങ്ങള്‍ അടങ്ങിയ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ കത്ത് പ്രതിനിധി സംഘം മുഖ്യമന്ത്രിക്ക് കൈമാറി.