കാട്ടാനയാക്രമണം: കൊല്ലപ്പെട്ട ജെസിയുടെ കുടുംബത്തിന് അതിരൂപതയുടെ കരുതല്‍; ആര്‍ച്ചുബിഷപ് ചക്കാലയ്ക്കല്‍ രണ്ട് ലക്ഷം രൂപ കൈമാറി

Kozhikode Archdiocese help

കല്പറ്റ: കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട് മേപ്പാടി പുത്തുമല സ്വദേശിനി കുരിശിങ്കല്‍ ജെസിയുടെ (45) വസതി കോഴിക്കോട് രൂപത മെത്രാ പ്പോലീത്ത ഡോ. വര്‍ഗീസ് ചക്കാലക്കല്‍ സന്ദര്‍ശി ച്ചു. കോഴിക്കോട് അതിരൂപതയുടെ വകയായി രണ്ട് ലക്ഷം രൂപയുടെ ധന സഹായം മെത്രാപ്പോലീത്ത കുടുംബത്തിന് കൈമാറി. ഇന്ന് (മെയ് 27) ഉച്ചയ്ക്ക് 12:30-ഓടെയാണ് അദ്ദേഹം ജെസിയുടെ വസതിയി ലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്.

വന്യജീവി ആക്രമണങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകു ന്നതില്‍ അദ്ദേഹം ആഴമായ ദുഃഖവും ആശങ്കയും രേഖപ്പെടുത്തി. ദുരന്തത്തിനിരയായ കുടുംബത്തിലെ ഒരാള്‍ക്ക് ഗവണ്‍മെന്റ് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആര്‍ച്ചുബിഷപ് ഡോ. ചക്കാലയ്ക്കല്‍ ആവശ്യപ്പെട്ടു.

വയനാട് ഫെറോന വികാരി ഫാ. ജോണ്‍സണ്‍ അവരേവ്, മേപ്പാടി മൂപ്പനാട് സെന്റ് ജോസഫ് വികാരി ഫാ. സണ്ണി പടിഞ്ഞാറേടത്ത്, കോഴിക്കോട് അതി രൂപത മീഡിയ ഡയറക്ടര്‍ ഫാ. സൈമണ്‍ പി. പീറ്റര്‍, കോഴിക്കോട് ഫെറോന സെക്രട്ടറി ഫാ. ജെറാള്‍ഡ്, ഫാ. മില്‍ട്ടണ്‍ ജേക്കബ്, ഫാ. ഡാനി ജോസഫ് തുടങ്ങിയവര്‍ മെത്രാപ്പോലീത്തയുടെ സന്ദര്‍ശന വേളയില്‍ കൂടെയുണ്ടായിരുന്നു.

കഴിഞ്ഞദിവസം ഭര്‍ത്താവ് ഷാജിയോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ മേപ്പാടിക്ക് സമീപം കല്ലാടി ചൂണ്ടിയില്‍ വെച്ചായിരുന്നു ജെസിയെ കാട്ടാന ആക്രമിച്ചത്. സംഭവസ്ഥലത്തു വെച്ചുതന്നെ ജെസി മരണപ്പെടുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഭര്‍ത്താവ് ഷാജി മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. വനംവകുപ്പ് കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.