പ്രവാസ ജീവിതത്തിലെ സഭയുടെ പ്രസക്തിയെക്കുറിച്ച് അന്താരാഷ്ട്രവെബിനാര്‍

International webinar on relevance of Church in expatriate life

യു.കെ: ‘സഭയും പ്രവാസ ജീവിതവും’ എന്ന വിഷയം ആസ്പദമാക്കി കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ച അന്താരാഷ്ട്ര വെബിനാര്‍ ശ്രദ്ധേയമായി. യുകെയിലെ പ്രമുഖ പൊതുപ്രവര്‍ത്തകനും ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്കിന്റെ മുന്‍ മേയറുമായ ടോം ആദിത്യ  മുഖ്യപ്രഭാഷണം നടത്തി. പ്രവാസ ജീവിതത്തിലെ വെല്ലുവിളികളും സഭയുമായുള്ള ആത്മബന്ധവും സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം  അവതരിപ്പിച്ചു.

യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ആളുകള്‍ വെബിനാറില്‍ പങ്കെടുത്തു. യുകെ, അയര്‍ലന്‍ഡ്, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇറ്റലി, പോളണ്ട്, ഫിന്‍ലാന്‍ഡ്, മാള്‍ട്ട, ലിത്വാനിയ, സ്ലോവേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു പങ്കെടുത്തവരില്‍ ഭൂരിഭാഗവും. ഇന്ത്യ, ഇസ്രായേല്‍, കെനിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളുടെ സാന്നിധ്യവും വെബിനാറിനെ ശ്രദ്ധേയമാക്കി.

പ്രവാസ ജീവിതത്തിലെ വെല്ലുവിളികള്‍, സഭയുടെ പ്രാധാന്യം, ആത്മീയ മൂല്യങ്ങള്‍, കുടുംബ ഐക്യം, വിശ്വാസ  സംരക്ഷണം എന്നിവയെക്കുറിച്ച് ചര്‍ച്ചകളും പ്രഭാഷണങ്ങളും നടന്നു. വിദേശ നാടുകളില്‍ ജീവിക്കുമ്പോഴും വിശ്വാസവും കുടുംബബന്ധങ്ങളും ആത്മീയ പാരമ്പര്യവും  എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് മനസ്സിലാക്കുവാന്‍ കത്തോലിക്കാ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഈ വെബിനാര്‍ സഹായകരമായതായി പങ്കെടുത്തവര്‍ പറഞ്ഞു.

ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ഒഴുകയില്‍ എന്നിവര്‍ പ്രസംഗിച്ചു. ആഫ്രിക്കന്‍ മേഖലയിലെ ജനറല്‍ കോര്‍ഡിനേറ്റര്‍  തമ്പി വര്‍ഗീസിന്റെ സാന്നിധ്യവും പരിപാടിയുടെ അന്തര്‍ദേശീയ പ്രാധാന്യം കൂടുതല്‍ ശക്തമാക്കി.

Related Articles
oldest nun celebrates 113th birthday inspiring story

113-ാം ജന്മദിനം ആഘോഷിച്ച് ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീ…

ന്യൂയോര്‍ക്ക്:  ജീവിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീക്കുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനുടമായ സിസ്റ്റര്‍ ഫ്രാന്‍സിസ് ഡൊമെനിസി പിസ്‌കറ്റെല്ല 113-ാം ജന്മദിനം ആഘോഷിച്ചു. ‘ദൈവത്തെ ആസ്വദിക്കുക’ എന്ന ലളിതമായ ഉപദേശമാണ് 1913 ഏപ്രില്‍ 20-ന്

Read More »
Jubilee celebration in Switzerland builds bridges of friendship

സൗഹൃദത്തിന്റെ പാലങ്ങള്‍ തീര്‍ത്ത് സ്വിറ്റ്‌സര്‍ലന്‍ഡിലെ ജൂബിലി ആഘോഷം

വിന്‍ഡീഷ് – ബ്രുഗ്ഗ് (ആര്‍ഗാവ്): വൈവിധ്യമാര്‍ന്ന പരിപാടികളോടെയും ജനപങ്കാളിത്തത്തോടെയും സ്വിറ്റ്‌സര്‍ലന്‍ഡിലെ ബ്രുഗ്ഗ് – വിന്‍ഡീഷ് പാസ്റ്ററല്‍ റീജിയന്റെ പത്താം വാര്‍ഷിക ജൂബിലി ആഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി നടന്നു. ജൂബിലി കുര്‍ബാനയോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന്  വിരുന്നുസല്‍ക്കാരം

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.