യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയില്‍; മദര്‍ തെരേസയുടെ കബറിടത്തില്‍ പ്രാര്‍ത്ഥനയോടെ തുടക്കം

US Secretary of State prays at Mother Teresa tomb in India

കൊല്‍ക്കത്ത: ഭാരതത്തില്‍ നടത്തുന്ന നാല് ദിവസത്തെ ഔദ്യോഗിക നയതന്ത്ര പര്യടനത്തിന് ആത്മീയതയുടെയും ആര്‍ദ്രതയുടെയും പുണ്യഭൂമിയില്‍ നിന്നും തുടക്കം കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ.  ഭാരതത്തിലേക്കുള്ള തന്റെ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി കൊല്‍ക്കത്തയില്‍ വിമാനമിറങ്ങിയ അദ്ദേഹം, ആദ്യമായി സന്ദര്‍ശിച്ചത് വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ ‘മദര്‍ ഹൗസ്’ ആണ്.  

ഏറ്റവും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും രോഗികളെയും സ്‌നേഹത്തോടെ പരിചരിച്ച മദറിന്റെ തിരുശേഷിപ്പുകള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥിക്കാനും അനുഗ്രഹം വാങ്ങാനുമായിരുന്നു യു.എസ് സ്റ്റേറ്റ് സെക്രട്ടറി എത്തിയതെന്ന് മിഷണറീസ് ഓഫ് ചാരിറ്റിയുടെ സെക്രട്ടറി ജനറലായ സിസ്റ്റര്‍ കോണ്‍സെറ്റിന പറഞ്ഞു. ‘മദര്‍ ഹൗസ് സന്ദര്‍ശിക്കണമെന്നതും മദറിന്റെ കബറിടത്തില്‍ പ്രാര്‍ത്ഥിച്ച് അനുഗ്രഹം വാങ്ങണമെന്നതും അദ്ദേഹത്തിന്റെ തന്നെ ആഗ്രഹമായിരുന്നു. അദ്ദേഹത്തെ ഇവിടെ സ്വാഗതം ചെയ്യാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ട്. ഞങ്ങള്‍ ഒരുമിച്ച് പ്രാര്‍ത്ഥിച്ചു.  ഒരു ‘കുടുംബസംഗമം’ പോലെയാണ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്,’ സിസ്റ്റര്‍ കോണ്‍സെറ്റിന പറഞ്ഞു.

ഭാര്യ ജീനറ്റ് റൂബിയോ, യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ എന്നിവര്‍ക്കൊപ്പമാണ് റൂബിയോ മദര്‍ ഹൗസില്‍ എത്തിയത്.  14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു യു.എസ് സ്റ്റേറ്റ് സെക്രട്ടറി കൊല്‍ക്കത്ത സന്ദര്‍ശിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്.  മദര്‍ ഹൗസിലെ ശാന്തവും ആത്മീയവുമായ അന്തരീക്ഷത്തില്‍ പ്രാര്‍ത്ഥനയോടെ സമയം ചെലവഴിച്ച ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കും മറ്റ് നയതന്ത്ര ചര്‍ച്ചകള്‍ക്കുമായി മാര്‍ക്കോ റൂബിയോ ന്യൂഡല്‍ഹിയിലേക്ക് തിരിച്ചു.

Related Articles
Pope answers Desiree's question about forgiveness

‘അമ്മയെ കൊല്ലാന്‍ നോക്കിയ അപ്പനോട് ഞാന്‍ എങ്ങനെ ക്ഷമിക്കും?’; ഡെസിറേയുടെ ചോദ്യത്തിന് ലേപനമായി പാപ്പയുടെ മറുപടി

ബാഴ്സലോണ: ബാഴ്സലോണയിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ പതിനായിരക്കണക്കിന് യുവജനങ്ങളെ സാക്ഷിനിര്‍ത്തി, ഹൃദയഭേദകമായ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച മൂന്ന് യുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ക്രിസ്തുവിന്റെ കരുണയുടെ ലേപനമായി ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ഹൃദയപൂര്‍വമായ  മറുപടികള്‍. സ്പെയിന്‍ സന്ദര്‍ശനത്തിന്റെ നാലാം

Read More »
First Syro-Malabar Church in Scotland

സ്‌കോട്ട്‌ലാന്‍ഡിലെ ആദ്യ സീറോ മലബാര്‍ ദേവാലയത്തിന്റെ കൂദാശ 26ന്; യാഥാര്‍ത്ഥ്യമാകുന്നത് വിശ്വാസികളുടെ ചിരകാല സ്വപ്നം

മദര്‍വെല്‍ (സ്‌കോട്ലാന്‍ഡ്): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ചരിത്രവഴികളില്‍ തങ്കലിപി കളില്‍ ആലേഖനം ചെയ്യപ്പെടേണ്ട ഒരു നേട്ടത്തിന് സ്‌കോട്ടിഷ് മണ്ണ് സാക്ഷിയാകുകയാണ്. മദര്‍വെല്‍ സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ മിഷനിലെ അംഗങ്ങളുടെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.