കത്തോലിക്കാ സഭയുടെ വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Workers India Federation national office bearers elected

​ബെംഗളൂരു: കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (CBCI) ലേബർ ഓഫീസിന്റെ ഔദ്യോഗിക സംഘടനയായ വർക്കേഴ്സ് ഇന്ത്യ ഫെഡറേഷന്റെ (WIF)   ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

 ബെംഗളൂരു സുബോധനയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ്  തിരഞ്ഞെടുപ്പ് നടന്നത്. ബെംഗളൂരു ആർച്ച് ബിഷപ്പ്  ഡോ. പീറ്റർ മച്ചാഡോ  ഉദ്ഘാടനം ചെയ്തു.

കാർഷിക തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ, അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികൾ തുടങ്ങിയ അസംഘടിത മേഖലയിലുള്ളവരെ ശാക്തീകരിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

​ഡബ്ല്യു.ഐ.എഫ് ദേശീയ പ്രസിഡന്റ്  ആന്റണി സെൽവനാഥൻ  അധ്യക്ഷത വഹിച്ചു. സ്ഥാനമൊഴിയുന്ന ചെയർപേഴ്സൺ ബിഷപ്. ഡോ. അലക്സ് വടക്കുംതലയോടും വൈസ് ചെയർമാൻമാരായ മാർ ജോസ് ചിറ്റൂപറമ്പിൽ,  റവ. എ.എ.എസ്. ദുരൈരാജ് എന്നിവരോടുമുള്ള നന്ദി അദ്ദേഹം തന്റെ പ്രസംഗത്തിൽ രേഖപ്പെടുത്തി.

​സുരക്ഷിതവും പ്രതിരോധശേഷിയുള്ളതുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുക” എന്ന പ്രമേയത്തിലൂന്നിയുള്ള ചർച്ചകൾക്ക് ബിഷപ് വിൻസെന്റ് മാർ പൗലോസ്, ബിഷപ് ഡോ. അലക്സ് വടക്കുംതല എന്നിവർ നേതൃത്വം നൽകി.

അസംഘടിത തൊഴിലാളികൾക്കിടയിൽ നിന്ന് നേതൃത്വനിരയെ വളർത്തിയെടുക്കുക, ഡബ്ല്യു.ഐ.എഫ് പ്രവർത്തനങ്ങൾ രൂപത തലങ്ങളിലേക്ക് വ്യാപിപ്പിക്കുക, തൊഴിലാളികളെ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെയും സർക്കാർ ആനുകൂല്യങ്ങളുടെയും ഭാഗമാക്കുക തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്ന സമഗ്രപദ്ധതിക്ക് യോഗം രൂപം നൽകി.

​പുതിയ ഭാരവാഹികൾ 

​പ്രസിഡന്റ്:  ആന്റണി സെൽവനാഥൻ

​വൈസ് പ്രസിഡന്റ്:  സെബാസ്റ്റ്യൻ പാലംപറമ്പിൽ

​ജനറൽ സെക്രട്ടറി:  സമീർ ലക്ര

​ജോയിന്റ് സെക്രട്ടറി:  പ്രീതി റോസ് കുള്ളു

​ട്രഷറർ: ഡോ. ജോസഫ് വർഗീസ്

​എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:

ഫെലിസ ഗോസ്,  സെലസ്റ്റ ലക്ര,ജോയ് ഗോതുരുത്ത്, കെ. ജേസുരാജ, ഫാ.ഷിന്റോ എബ്രഹാം, സിസ്റ്റർ. ഡൊറോത്തി ഫെർണാണ്ടസ്, വിക്ടർ മുണ്ടർഗി.

​തുടർന്ന് നടന്ന യോഗങ്ങളിൽ സി.ഡബ്ല്യു.എം (CWM), വൈ.സി.ഡബ്ല്യു.എം (YCWM), എൻ.ഡി.ഡബ്ല്യു.എം (NDWM), കെ.എൽ.എം (KLM) തുടങ്ങിയ വിവിധ അഫിലിയേറ്റഡ് സംഘടനകളുടെ പ്രതിനിധികളും റീജിയണൽ ഭാരവാഹികളും പങ്കെടുത്തു. 

ജനറൽ സെക്രട്ടറി  സമീർ ലക്ര, നാഷണൽ ഡയറക്ടർ ഫാ. ജോർജ് തോമസ് നിരപ്പുകാലായിൽ എന്നിവർ നേതൃത്വം നൽകി.

Related Articles
KLCA Delhi youth protest

ഡല്‍ഹിയിലെ യുവജന പ്രക്ഷോഭം; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെഎല്‍സിഎ

കൊച്ചി: ഡല്‍ഹിയിലെ യുവജന പ്രക്ഷോഭത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ (കെഎല്‍സിഎ). നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ യുവജനങ്ങള്‍ നയിക്കുന്ന പ്രക്ഷോഭം

Read More »
Jabalpur boat accident Catholic Church expresses condolences

ജബല്‍പൂര്‍ ബോട്ട് അപകടം;  ദുഃഖം രേഖപ്പെടുത്തി കത്തോലിക്കാ സഭ

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ജബല്‍പൂരിലുണ്ടായ ദാരുണമായ ക്രൂയിസ് അപകടത്തില്‍ കത്തോലിക്കാ ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) അഗാധമായ ദുഃഖം രേഖപ്പെടുത്തി. ബര്‍ഗി ഡാം റിസര്‍വോയറില്‍ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ മരിക്കുകയും

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.