രണ്ട് കുടുംബങ്ങളുടെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി കോട്ടയം സോഷ്യല്‍ സര്‍വീസ് സെസൈറ്റി

Kottayam Social Service Society fulfills housing dream for two families

കോട്ടയം: സ്വന്തമായി ഒരു വീടെന്ന രണ്ട് നിര്‍ദ്ധന കുടുംബങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥമാക്കിയിരിക്കു കയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി (കെഎസ്എസ്എസ്). സൈമണ്‍ കോട്ടൂര്‍ യുഎസ്എയുടെ സഹായത്തോടെയാണ് വീടുകള്‍ നിര്‍മ്മിച്ചത്.

സണ്‍ഷൈന്‍ ഹോം എന്ന പേരില്‍ വിഭാവനം ചെയ്തിരിക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ കരിമ്പാനിയിലും മറ്റക്കരയിലുമായിട്ടാണ് രണ്ട് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. മറ്റക്കര മണ്ണൂര്‍  സെന്റ് ജോര്‍ജ്ജ് ക്നാനായ കത്തോലിക്ക ഇടവകയുടെ പങ്കാളിത്വ ത്തോടെയാണ് കരിമ്പാനിയിലെ വീട് പൂര്‍ത്തിയാക്കിയത്. 

രണ്ട് മുറിയും ഹാളും സിറ്റൗട്ടും അടുക്കളയും ബാത്ത്‌റൂമും അടങ്ങുന്ന അറുനൂറ്റിമുപ്പത് സ്‌ക്വയര്‍ ഫീറ്റിന്റെ വീടുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. എട്ട് ലക്ഷം രൂപ മുതല്‍ മുടക്കുള്ള വീട് ഗുണഭോക്തൃ വിഹിതത്തോടു കൂടിയാണ് നിര്‍മ്മാണം പൂര്‍ത്തീക രിച്ചത്. വീടുകളുടെ തക്കോല്‍ ദാനം കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികന്‍ റവ. ഡോ. തോമസ് കോട്ടൂര്‍ നിര്‍വ്വഹിച്ചു. 

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കെഎസ്എസ്എസ് കിടങ്ങൂര്‍ മേഖല കോ-ഓ ര്‍ഡിനേറ്റര്‍ ബിജി ജോസ്, ഷിന്‍സ് പി. ലൂക്കോസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പദ്ധതി യുടെ ഭാഗമായി ഇതിനോടകം മൂന്ന് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. കൂടുതല്‍ കുടുംബങ്ങ ള്‍ക്ക്  പദ്ധതിയുടെ സേവനം പ്രയോജന പ്പെടുത്തു വാനുള്ള ഒരുക്കത്തിലാണ് കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി.

Related Articles
KCBC seeks resolution of FCRA concerns

എഫ്‌സിആര്‍എ ചട്ട ഭേദഗതി; ആശങ്കകള്‍ പരിഹരിക്കണം: കെസിബിസി

കൊച്ചി: എഫ്‌സിആര്‍എ ചട്ട ഭേദഗതിയിലെ ആശങ്കകള്‍ പരിഹരിക്കണമെന്ന് കെസിബിസി പ്രസിഡന്റ്ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍.  2011ലെ എഫ്‌സിആര്‍എ ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയിരിക്കുന്ന ഭേദഗതികളില്‍, വിദേശ ധനസഹായത്തിന്റെ ദുരുപയോഗം തടയുക, ധനവിനി യോഗത്തില്‍ സുതാര്യതയും കൃത്യതയും

Read More »
Vilangad rehabilitation 70 houses completed key handover

വിലങ്ങാട് പുനരധിവാസം: 70 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി; 3 വീടുകളുടെ താക്കോല്‍ദാനം 14-ന്

വിലങ്ങാട്: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വിലങ്ങാട്, ചൂരല്‍മല പ്രദേശങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ട് കേരള കത്തോലിക്കാ മെത്രാന്‍ സമിതി, കേരള സോഷ്യല്‍ സര്‍വീസ് ഫോറം, താമരശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സിഒഡി എന്നിവയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.