ക്രിസ്ത്യന്‍ പുസ്തക പ്രസാധകര്‍ ഒരുമിക്കുന്ന ക്രിസ്റ്റോഗ്രാഫ പുസ്തക പ്രദര്‍ശനം ആരംഭിച്ചു.

Christograph Christian book exhibition begins

കൊച്ചി: ക്രിസ്ത്യന്‍ പുസ്തക പ്രസാധകര്‍ ഒരുമിക്കുന്ന ക്രിസ്റ്റോഗ്രാഫ പുസ്തക പ്രദര്‍ശനം എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ അങ്കണത്തില്‍ ആരംഭിച്ചു. കേരളത്തിന കത്തും പുറത്തുമുള്ള പ്രശസ്തരായ പ്രസാധകരുടെ അയ്യായിരത്തോളം മലയാളം, ഇംഗ്ലീഷ് പുസ്തക ങ്ങളാണ് പ്രദര്‍ശനത്തിനും വില്പനയ്ക്കും സജ്ജീകരിച്ചിരിക്കുന്നത്. 

അഞ്ച് ദിവസം നീണ്ടുനില്ക്കുന്ന ക്രിസ്റ്റോഗ്രാഫ ബുക്‌ഫെസ്റ്റ് ഞായറാഴ്ച (മെയ് 24) സമാപിക്കും. ദിവസവും രാവിലെ 10.30 മുതല്‍ രാത്രി 8 വരെയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. പുസ്തകമേളയോടനുബന്ധിച്ച് പുസ്തക പ്രകാശനങ്ങള്‍, സെമിനാറുകള്‍, നാടകങ്ങള്‍, സാംസ്‌കാരിക പ്രോഗ്രാമുകള്‍ തുടങ്ങിയവയും ക്രമീകരിച്ചിട്ടുണ്ട്. 

കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോ സിയേഷന്‍ സംഘടിപ്പിക്കുന്ന ക്രിസ്ത്യന്‍ പുസ്തക മേള വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം മുഖ്യാതി ഥിയായിരുന്നു.

 മുന്‍ എം.പി ഡോ. ചാള്‍സ് ഡയസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീജിത്ത് മാന്നാനം രചിച്ച ത്രിഭാഷാ ബൈബിള്‍ ചിത്രകഥ ഡോ. മോളി ഫെലിക്‌സിന് നല്‍കിക്കൊണ്ട് ബിഷപ് ഡോ. ആന്റണി വാലുങ്കല്‍  പ്രകാശനം ചെയ്തു. വരാപ്പുഴ അതി രൂപതാ വികാരി ജനറല്‍ മോണ്‍ മാത്യു ഇലഞ്ഞിമറ്റം, വരാപ്പുഴ അതിരൂപത ഹെറിറ്റേജ് കമ്മീഷന്‍ ഡയറക്ടര്‍ ഫാ. പീറ്റര്‍ കൊച്ചുവീട്ടില്‍, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, കെഎല്‍സിഎച്ച്എ വൈസ് പ്രസിഡന്റ് പ്രഫ. ഇഗ്‌നേഷ്യസ് ഗോണ്‍സാല്‍വസ്, ജനറല്‍ സെക്രട്ടറി ഡോ. ഗ്രിഗറി പോള്‍, കെഎല്‍സിഎ വരാപ്പുഴ അതിരൂപത ജനറല്‍ സെക്രട്ടറി റോയ് പാളയത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

 ‘ഫ്രാന്‍സിസ് അസീസിയുടെ പുണ്യവഴികള്‍’ എന്ന വിഷയത്തില്‍ തിയോഫിനച്ചന്റെ നാമകരണത്തിന്റെ പോസ്റ്റുലേറ്റര്‍ ഫാ. റോബിന്‍ ഡാനിയല്‍ ഒഎഫ്എം പ്രഭാഷണം നടത്തി. കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന്‍ സെക്രട്ടറി ഡോ. ജോണ്‍ ബോസ്‌കോ അധ്യക്ഷനായിരുന്നു. ആന്റണി ലൂയീസ്, നെല്‍സണ്‍ എട്ടുരുത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.  തുടര്‍ന്ന് ജോണ്‍ ഫെര്‍ണാണ്ടസ് രചിച്ച് മീന രാജ് സംവിധാനം ചെയ്ത് കൊച്ചി ഐ.ടി സ്മാരകവേദി അവതരിപ്പിച്ച ആനുകാലിക ലഘു നാടകം ‘മത്തായിയുടെ മരണം’ അരങ്ങേറി.

മെയ് 21-ന് വൈകുന്നേരം 4-ന് ഡോ. സിസ്റ്റര്‍ സൂസി കിണറ്റിങ്കല്‍ രചിച്ച ‘True Architestc of Renaissance in Kerala’ എന്ന ചരിത്ര പുസ്തകം ജീവനാദം മാനേജിംഗ് എഡിറ്റര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കരയ്ക്ക് നല്‍കിക്കൊണ്ട് ഷെവ. ഡോ. പ്രിമൂസ് പെരിഞ്ചേരിപ്രകാശനം ചെയ്യും. ബിസിസി ഡയറക്ടര്‍ ഫാ. യേശുദാസ് പഴമ്പിള്ളി ആശംസകള്‍ നേരും. വൈകുന്നേരം ആറിന് നടക്കുന്ന പുസ്തകം, വായന, കൂട്ട് എന്ന സര്‍ഗസംവാദത്തില്‍ ഫാ. വിന്‍സന്റ് വാരിയത്ത്, ഫാ. കപ്പിസ്റ്റാന്‍ ലോപ്പസ്, ഫാ. ഷിന്റോ നിലാക്കീറ് എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് ഏഴിന് ഫാ. ജോസഫ് തട്ടാരശേരി ആന്‍ഡ് ടീം അവത രിപ്പിക്കുന്ന ഭജന്‍ സന്ധ്യ.

 22 വൈകുന്നേരം ആറിന് ‘മലയാളഭാഷയും സാഹിത്യവും: ക്രൈസ്തവ സംഭാവനകള്‍’  സര്‍ഗസംവാദത്തില്‍ പ്രഫ. ഇഗ്‌നേഷ്യസ് ഗോണ്‍ സാല്‍വസ്, ഫാ. ഗാസ്പര്‍ കടവിപ്പറമ്പില്‍, ഫാ. ജോര്‍ജ് തേനാടിക്കുളം എസ്.ജെ എന്നിവര്‍ പങ്കെടുക്കും. മോണ്‍. റോക്കി റോബി കളത്തില്‍ മോഡറേറ്റര്‍ ആയിരിക്കും. വൈകുന്നേരം 7.30ന് കേരള ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ‘അര്‍ണോസ് പാതിരി’ ഡോക്യുമെന്ററി പ്രദര്‍ശനം അരങ്ങേറും. ഷൈജു കേളന്തറ ആശംസകള്‍ നേരും. 

23 വൈകുന്നേരം 7.45-ന് മുണ്ടംവേലി സെന്റ് ജേക്കബ് പരിചമുട്ടുകളി സംഘം  അവതരിപ്പിക്കുന്ന പരിചമുട്ടുകളി അരങ്ങേറും. ക്രിസ്റ്റഫര്‍ മാളിയേക്കല്‍ ആമുഖപ്രഭാഷണം നടത്തും. പിഒസി ഡയറക്ടര്‍ ഫാ. തോമസ് തറയില്‍ ആശംസകള്‍ നേരും.

സമാപന ദിവസമായ 24-ന് ഞായര്‍ ഉച്ചയ്ക്ക് 2. 30-ന് കെഎല്‍സിഎ സംസ്ഥാനസമിതിയുടെ ആഭിമുഖ്യ ത്തില്‍ ചവിട്ടു നാടക സെമിനാര്‍ ജീവനാദം ചീഫ് എഡിറ്റര്‍ ജോര്‍ജ് ജെക്കോബി ഉദ്ഘാടനം ചെയ്യും. വരാപ്പുഴ അതിരൂപത ചാന്‍സലര്‍ ഫാ. എബിജിന്‍ അറയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. കെഎല്‍സിഎച്ച്എ പ്രസിഡന്റ് ഡോ. ചാള്‍സ് ഡയസ് ആശംസകള്‍ നേരും. പത്രപ്രവര്‍ത്തകനായ ജിജോ ജോണ്‍ പുത്തേഴത്ത് മോഡറേറ്റര്‍ ആയിരിക്കും. കേളി രാമചന്ദ്രന്‍, ജോയ് ഗോതുരുത്ത്,  ഗവേഷണ വിദ്യാര്‍ഥി ശ്രേയ പാര്‍വതി എന്നിവര്‍ വിഷയം അവതരിപ്പിക്കും. 

വൈകുന്നേരം 6.30-ന്  സമാപന സമ്മേളനം കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന്‍ ചെയര്‍ മാന്‍ കണ്ണൂര്‍ രൂപത സഹായമെത്രാന്‍ ഡോ. ഡെന്നീസ് കുറിപ്പശേരി ഉദ്ഘാടനം ചെയ്യും. സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ വികാരി റവ.ഡോ. പീറ്റര്‍ കൊച്ചുവീട്ടില്‍ അധ്യക്ഷത വഹിക്കും. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഡോ. ജിജു ജോര്‍ജ് അറക്കത്തറ, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് ഓട്ടോണമസ് മാനേജര്‍ ഡോ. ആന്റണി തോപ്പില്‍, ഡോ. ചാള്‍സ് ഡയസ്, ഡോ. ഗ്രിഗറി പോള്‍ എന്നിവര്‍ പ്രസംഗിക്കും. 

തുടര്‍ന്ന് കൊച്ചിന്‍ സിഎസി അവതരിപ്പിക്കുന്ന ക്രൈസ്തവഗാനാഞ്ജലിയോടെ പുസ്തകോത്സവത്തിന് തിരശ്ശീലവീഴുമെന്ന് ഡയറക്ടര്‍ മോണ്‍. റോക്കി റോബി കളത്തില്‍, പ്രസിഡന്റ് ഡോ. ചാള്‍സ് ഡയസ്, ജനറല്‍ സെക്രട്ടറി ഡോ. ഗ്രിഗറി പോള്‍, പബ്ലിസിറ്റി കണ്‍വീനര്‍ സിബി ജോയ് എന്നിവര്‍ അറിയിച്ചു.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.