എഐ കാലത്തെ മാനവികത; ലിയോ പാപ്പയുടെ പ്രഥമ ചാക്രിക ലേഖനം 25ന് പ്രകാശനം ചെയ്യും, ആകാംക്ഷയോടെ ലോകം

Pope Leo first encyclical on humanity in AI age

വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രഥമ ചാക്രിക ലേഖനം മെയ് 25ന് വത്തിക്കാനില്‍ പ്രകാശനം ചെയ്യും. ‘മാഗ്‌നിഫിക്ക ഹ്യൂമാനിറ്റാസ്’ (മഹത്തായ മാനവികത) എന്ന് പേരി ട്ടിരിക്കുന്ന ചാക്രികലേഖനം, സാങ്കേതി കവിദ്യയുടെ അതിപ്രസര കാലത്ത് മനുഷ്യന്റെ പ്രസക്തിയും ധാര്‍മ്മികതയും നഷ്ടപ്പെടാതിരിക്കാന്‍ ആഗോള സമൂഹം സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചാണ് ഓര്‍മ്മിപ്പിക്കുന്നത്.

ആഗോളതലത്തില്‍ നിര്‍മ്മിത ബുദ്ധി (എഐ) വരുത്തിവെക്കുന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍, മനുഷ്യന്റെ അന്തസും അവകാശങ്ങളും ഉയര്‍ത്തി പ്പിടിച്ച് ലോകത്തിന് പുതിയ ദിശാബോധം പകരുന്ന ചാക്രിക ലേഖനത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള ആകാംക്ഷയിലാണ് ലോകം. പ്രത്യേകിച്ച് ശാ സ്ത്ര-സാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍.

എഐ മനുഷ്യന്റെ ചിന്തയെയും നിലനില്‍പ്പിനെയും തന്നെ സ്വാധീനിക്കുന്ന ഘട്ടത്തിലാണ്  മാര്‍ഗ രേഖയുമായി വത്തിക്കാന്‍ രംഗത്തെത്തുന്നത്. ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികള്‍ക്ക് മാത്രമല്ല, എഐയുടെ ധാര്‍മ്മിക വശങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്ന കാലത്ത് ഈ രേഖ പുതിയ വെളിച്ചം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വത്തിക്കാനിലെ സിനഡ് ഹാളില്‍ നടക്കുന്ന പ്രകാശനച്ചടങ്ങില്‍ മാര്‍പാപ്പ പങ്കെടുക്കും. പ്രമുഖ എഐ ഗവേഷണ കമ്പനിയായ ആന്ത്രോപിക്കിന്റെ (യുഎസ്എ) സഹസ്ഥാപകനും കൃത്രിമബുദ്ധിയുടെ വ്യാഖ്യാനത്തെക്കുറിച്ചുള്ള ഗവേഷണ മേധാവിയുമായ ക്രിസ്റ്റഫര്‍ ഓല, ദൈവശാസ്ത്രജ്ഞനും യു.കെയിലെ ദുര്‍ഹാം യൂണിവേഴ്‌സിറ്റി പ്രഫസറുമായ ഡോ. അന്നാ റോളാന്‍ഡ്‌സ്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 

സഭയും സാങ്കേതിക ലോകവും തമ്മിലുള്ള അര്‍ത്ഥവത്തായ സംവാദത്തിന് ഈ ചടങ്ങ് വേദിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles
Jesus prayer for unity movie release in theatres

ഐക്യത്തിന് വേണ്ടിയുള്ള ഈശോയുടെ പ്രാര്‍ത്ഥന സിനിമയായി തിയേറ്ററുകളില്‍

ക്രൈസ്തവ ഐക്യത്തിന്റെ പ്രാധാന്യം ചര്‍ച്ച ചെയ്യുന്ന ‘ദാറ്റ് ദേ മേ ബി വണ്‍’ (അവര്‍ ഒന്നാകേണ്ടതിന്) എന്ന ഡോക്യുമെന്ററി ചലച്ചിത്രം തിയേറ്ററുകളില്‍ പുറത്തിറങ്ങി. ”അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ

Read More »
Students must know when to say no to AI

വിദ്യാര്‍ത്ഥികള്‍ ‘എഐ’-യോട് ‘നോ’ പറയേണ്ട അവസരങ്ങള്‍ തിരിച്ചറിയണം:മാഗ്നിഫിക്ക ഹ്യുമാനിറ്റാസ്

വത്തിക്കാന്‍ സിറ്റി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ അതിപ്രസരകാലത്ത്, എഐയോട്  ‘നോ’ പറയേണ്ട അവസരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയണമെന്ന് ലിയോ 14 -ാമന്‍ പാപ്പ. എഐ പോലുള്ള സാങ്കേതികവിദ്യകളുടെ സഹായത്തോടെ അതിവേഗത്തിലും എളുപ്പത്തിലും

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.