പിതാവിന്റെ ഘാതകരോടു ഞാന്‍ യേശു നാമത്തില്‍ ക്ഷമിക്കുന്നു; മണിപ്പൂരില്‍നിന്നൊരു സുവിശേഷ സാക്ഷ്യം

Manipur Christian testimony forgiveness in Jesus name

ഇംഫാല്‍: ‘എന്റെ കര്‍ത്താവും രക്ഷകനുമായ യേശുവിന്റെ നാമത്തില്‍, എന്റെ പിതാവിന്റെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടെയും ജീവനെടുത്തവരോട് ഞാന്‍ ക്ഷമിക്കുന്നു.’  പിതാവിന്റെ മൃതദേഹത്തിനടുത്തുനിന്നായിരുന്നു ആ ചെറുപ്പക്കാരന്റെ അസാധാരണമായ വാക്കുകള്‍. തോക്കുകളേക്കാള്‍ ശക്തി ഉണ്ടായിരുന്നു ക്ഷമയുടെ വാക്കുകള്‍ക്ക്. 

മണിപ്പൂരിലെ താഡോ ബാപ്റ്റിസ്റ്റ് അസോസിയേ ഷന്‍ പ്രസിഡന്റ് റവ. ഡോ. വി. സിറ്റ്ലൗവിന്റെ മകന്‍ ഹാമിന്‍ലുന്‍ സിത്ലൗ ആണ് തന്റെ പിതാവിന്റെ ഘാതകരോടു ക്ഷമിച്ചത്. മണിപ്പൂരിലെ കാംഗ്‌പോക്പി ജില്ലയിലെ മോത്ബുങ് ഗ്രാമം ഡോ. സിറ്റ്ലൗവിന്റെ വേര്‍പാടില്‍ വിതുമ്പുകയായിരുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ചുറ്റും ഉണ്ടായിരുന്നവരെ നോക്കിയായിരുന്നു കൊലപാതകികള്‍ക്ക് മാപ്പുനല്‍കിയത്. 

മണിപ്പൂരിലെ സമാധാന ശ്രമങ്ങള്‍ക്കു മുന്നില്‍നിന്നു പ്രവര്‍ത്തിച്ചിരുന്ന പ്രശസ്ത സഭാ നേതാവ് റവ. ഡോ. വി. സിത്ലൗവും മറ്റ് രണ്ട് പാസ്റ്റര്‍മാരും തീവ്ര വാദികളുടെ  ഒളിയാക്രമണത്തില്‍ കൊല്ലപ്പെട്ടത് മെയ് 13-നാണ്. സഭാ നേതാക്കള്‍ വര്‍ഗീയ കലാപത്തിന്റെ ഇരകളായി മാറിയപ്പോള്‍ സംസ്ഥാനത്ത് ചോരപ്പുഴ ഒഴുകുമോ എന്ന ആശങ്ക ഉയര്‍ന്ന സമയത്താണ് ഹാമിന്‍ലുന്‍ ക്ഷമയുടെ സുവിശേഷം പ്രഘോഷിച്ചത്. 

തടവിലാക്കപ്പെട്ട കുക്കി വിഭാഗത്തില്‍പ്പെട്ടവരെ സുരക്ഷിതമായി മോചിപ്പിക്കാന്‍ സഹായിക്കണമെന്ന് നാഗാ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളോട് ഹാമിന്‍ലുന്‍  അഭ്യര്‍ത്ഥിച്ചു. ആ നിലവിളിക്കുള്ള ഉത്തരംപോലെ തട്ടിക്കൊണ്ടുപോയ 38 പേരില്‍ രണ്ട് സലേഷ്യന്‍ ബ്രദേഴ്‌സ് ഉള്‍പ്പെടെ 28 പേരെ മോചിപ്പിച്ചു കഴിഞ്ഞു.

Related Articles
Pope Francis messages to youth 5 key teachings

ഫ്രാന്‍സിസ് മാര്‍പാപ്പയുവജനങ്ങള്‍ക്ക് നല്‍കിയ 5 സന്ദേശങ്ങള്‍

1) ജീവിതത്തെ ഭയപ്പെടരുത്, ആത്മാവിന്റെ നാശത്തെ ഭയപ്പെടുക ”ബലഹീനതകള്‍ തിരിച്ചറിയുന്ന പരീക്ഷണത്തിന്റെ നിമിഷങ്ങളില്‍ ഒറ്റപ്പെട്ടവരും ബലമില്ലാത്തവരുമായി നമുക്ക് അനുഭവപ്പെട്ടേക്കാം. എനിക്ക് ഭയമാകുന്നു എന്ന് പറയാന്‍ നാണിക്കേണ്ടതില്ല. പക്ഷേ ജീവിതത്തെ അല്ല, ആത്മാവിന്റെ നാശത്തെയാണ് ഭയപ്പെടേണ്ടത്.

Read More »
Oldest artifact declaring Jesus' divinity

യേശുവിന്റെ ദൈവത്വം പ്രഖ്യാപിക്കുന്ന ഏറ്റവുംപഴക്കമുള്ള പുരാവസ്തു, ‘മ്യൂസിയം ഓഫ് ദി ബൈബിളില്‍’

വാഷിംഗ്ടണ്‍ ഡി.സി: റോമാസാമ്രാജ്യത്തിലെ ക്രൈസ്തവര്‍ മൂന്നാം നൂറ്റാണ്ടില്‍ (എഡി 230-ല്‍)തന്നെ യേശുവിനെ ദൈവമായി ആരാധിച്ചിരുന്നു എന്നതിന്റെ  ഏറ്റവും ശക്തമായ തെളിവാണ് 2005-ല്‍ ഇസ്രായേലില്‍ നടത്തിയ ഖനനത്തില്‍ ലഭിച്ച ‘മെഗിദ്ദോ മൊസൈക്’.  ആയിരക്കണക്കിന് ആളുകളാണ് ഇപ്പോള്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.