
കൊച്ചി: നിയമപ്രശ്‌നങ്ങളിലും ഉദ്യോഗസ്ഥ ചുവപ്പുനാടയിലും കുരുങ്ങിക്കിടക്കുന്ന പാവപ്പെട്ടവര്‍ക്കൊരു ആശ്വാസവാര്‍ത്ത. അങ്ങനെ ബുദ്ധിമുട്ടുന്നവര്‍ക്ക് സൗജന്യ നിയമസഹായം നല്‍കാന്‍-ഡി ആന്റ് പി ലീഗല്‍ പനാസിയ എറണാകുളം ഹൈക്കോടതിയുടെ സമീപത്ത് പ്രവര്‍ത്തനം ആരംഭിച്ചു. സര്‍ക്കാരിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അപേക്ഷകള്‍ നല്‍കിയിട്ടും, അനിശ്ചിതമായി കാത്തിരിക്കുന്നവര്‍, അനുമതികള്‍, ലൈസന്‍സുകള്‍, ബില്‍ഡിംഗ് പെര്‍മിറ്റുകള്‍, നിയമപ്രകാരം ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ നീണ്ടുപോകുന്നവര്‍ക്ക് അതു ലഭിക്കുന്നതിനാവശ്യമായ നിയമസഹായം ഇവിടെനിന്നും സൗജന്യമായി ലഭിക്കും.
ഉദ്യോഗസ്ഥര്‍ സൃഷ്ടിക്കുന്ന കുരുക്കുകള്‍ അഴിക്കുകയും കേസുകള്‍ക്ക് നിയമോപദേശം നല്‍കുന്നതിനൊപ്പം ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ മിടുക്കരായ അഭിഭാഷകരെ കണ്ടെത്തി നല്‍കുകയുമാണ് നിയമസഹായ കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് ഡി ആന്റ് പി ലീഗല്‍ പനാസിയയ്ക്ക് നേതൃത്വം നല്‍കുന്ന ഫാ. ജോയ് കൂത്തൂര്‍ പറഞ്ഞു.
തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തികുന്ന ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ കോ ഫൗണ്ടറും സിഇഒയും ട്രസ്റ്റിയുമാണ് ഫാ. ജോയ് കൂത്തൂര്‍. ശാന്തിഭവന്റെ സാമൂഹിക പ്രതിബദ്ധതയുടെയും മാനുഷിക പരിഗണനയുടെയും ഭാഗമായാണ് സാധാരണക്കാര്‍ക്കായുള്ള നിയമ സഹായ കേന്ദ്രത്തിന് തുടക്കംകുറിച്ചിരിക്കുന്നത്.
തൃശൂര്‍ അതിരൂപതാധ്യക്ഷനും ശാന്തിഭവന്‍ പാലി യേറ്റീവ് ഹോസ്പിറ്റല്‍സിന്റെ ചീഫ് പേട്രണുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഡി ആന്റ് പി ലീഗല്‍ പനാസിയ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് നിയമ വ്യവസ്ഥ ആവശ്യമില്ലാതെ സങ്കീര്‍ണ്ണമായി കൊണ്ടിരിക്കു കയാണെന്ന് മാര്‍ താഴത്ത് പറഞ്ഞു. സാധാരണ ക്കാരെ സംബന്ധിച്ചിടത്തോളം നിയമപരമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍, നിരവധി കുരുക്കുകള്‍ അഴിക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കു ന്നതെന്നും അതിനാലാണ് ശാന്തിഭവന്റെ നിയമസഹായ കേന്ദ്രത്തിന് പ്രസക്തി വര്‍ദ്ധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്മേളനത്തില്‍ കല്‍ദായ സുറിയാനി സഭയിലെ മാര്‍ ഓഗിന്‍ കുര്യാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി. ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
എഫ്എസ്‌സി സന്യാസമൂഹത്തിന്റെ ഇന്ത്യന്‍ ഡെലഗേറ്റ് സിസ്റ്റര്‍ ജെസി അന്ന എഫ്എസ്‌സി, ഫ്രാന്‍സിസ്‌കന്‍ സിസ്റ്റേഴ്സ് ഓഫ് സെന്റ് ക്ലയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി സിസ്റ്റര്‍ റൊസാല്‍ബ എഫ്എസ്‌സി, ശാന്തിഭവന്‍ പാലിയേ റ്റീവ് ഹോസ്പിറ്റല്‍സ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. റിഷിന്‍ സുമന്‍, ഡി ആന്റ് പി ലീഗല്‍ പനാസിയ ലീഗല്‍ അഫയേഴ്‌സ് ഹെഡ് അഡ്വ. അബ്രഹാം തോമസ്, ലീഗല്‍ ഓഫീസര്‍ അഡ്വ. ഫെബ എല്‍മ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
ഡി ആന്റ് പി ലീഗല്‍ പനാസിയയുടെ നിയമസഹായത്തിനായി 0487-66 11 600 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.

