കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണജൂബിലി ഉദ്ഘാടനം ചെയ്തു

Kanjirappally Diocese golden jubilee inauguration

കുട്ടിക്കാനം: കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണജൂബിലിയുടെയും എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെയും ഉദ്ഘാടനം കുട്ടിക്കാനം മരിയന്‍ കോളജില്‍ നടന്ന സമ്മേളനത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു. (Kanjirappally Diocese golden jubilee)

സീറോ  മലബാര്‍ സഭയുടെ സമഗ്രവളര്‍ച്ചയ്ക്ക്  ദിശാബോധവും പകര്‍ന്നതില്‍ കാഞ്ഞിരപ്പള്ളി രൂപതയിലെ വിശ്വാസമൂഹത്തിന്റെയും രൂപതയെ നയിച്ച മെത്രാന്മാരുടെയും  സേവനശുശ്രൂഷകളെ ആദരവോടെ കാണുന്നതായി മാര്‍ തട്ടില്‍ പറഞ്ഞു. മാര്‍ത്തോമാ ശ്ലീഹായാല്‍ സ്ഥാപിതമായ നിലയ്ക്കലിലെ ക്രൈസ്തവ കൂട്ടായ്മ സഹസ്രാബ്ദം മുന്‍പ് കാഞ്ഞിരപ്പള്ളിയിലേക്ക് കുടിയേറി ആഴമേറിയ ക്രിസ്തീയ വിശ്വാസം കാത്തുസൂക്ഷിച്ച് തലമുറകളെ വളര്‍ത്തി. ഇത്തരത്തില്‍ ആഴത്തില്‍ വേരുകളുള്ള പൈതൃകവും പാരമ്പര്യവും സുസ്ഥിരതയും കാഞ്ഞിരപ്പള്ളി രൂപതയ്ക്കുണ്ട്; മാര്‍ തട്ടില്‍ പറഞ്ഞു. 

നന്‍മയുടെയും കരുണയുടെയും കരുതലി ന്റെയുമായ ശുശ്രൂഷകള്‍ക്കാണ് കാഞ്ഞിരപ്പള്ളി രൂപത പ്രധാന്യം നല്‍കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. ദൈവജനം ഒരുമയോടെ നിലകൊണ്ടതിന്റെ അടയാളമാണ് രൂപതയുടെ വളര്‍ച്ചയുടെ അടിസ്ഥാനമെന്ന് മാര്‍ മാത്യു അറയ്ക്കല്‍ അനുഗ്രഹപ്രഭാഷണത്തില്‍ അനുസ്മരിച്ചു.

പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ. ജോസഫ് വെള്ളമറ്റം,  പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്ര ട്ടറി അഡ്വ. ഷാന്‍സിമോള്‍ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles
KLCA seeks clarity on FCRA amendment

എഫ്‌സിആര്‍എ ചട്ട ഭേദഗതി; ആശങ്കകള്‍ അകറ്റണമെന്ന് കെഎല്‍സിഎ

കൊച്ചി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആര്‍എ) ഭേദഗതികള്‍ ക്കെതിരെ ശക്തമായ എതിര്‍പ്പുകള്‍ നിലനില്‍ക്കെ, ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ ആശങ്ക ഉളവാക്കുന്നതാണെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍ സിഎ).  ജൂണ്‍ 22 മുതല്‍

Read More »
Church must adapt with time for growth of society

സമൂഹത്തിന്റെ വളര്‍ച്ചക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ സഭ കാലത്തിനൊത്ത് സജ്ജമാകണം

കുട്ടിക്കാനം: പൊതുസമൂഹത്തിന്റെ സമഗ്രവളര്‍ച്ച പ്രയോജനപ്പെടും വിധം സഭ കാലത്തിനൊത്തു സജ്ജമാകണമെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍. കുട്ടിക്കാനം മരിയന്‍ കോളജില്‍ നടന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ രണ്ടാമത് എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ സമാപന സമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണം

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.