
ന്യൂഡല്‍ഹി: തെലങ്കാനയിലെ വാറങ്കല്‍ രൂപതയുടെ ബിഷപ്പായി ഡോ. വിജയ പോള്‍ റെഡ്ഡി ദുഗ്ഗിം പുഡിയെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു.
വാറങ്കല്‍ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു അദ്ദേഹം. ഇന്നുച്ചയ്ക്കാണ് (മെയ് 9) ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
1965 ജനുവരി എട്ടിന് തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലെ മനുഗോണ്ടയിലാണ് ജനനം. ഹൈദ രാബാദ് സെന്റ് ജോണ്‍സ് മേജര്‍ സെമിനാരി യില്നിന്ന് തത്വശാസ്ത്രത്തിലും ദൈവശാ സ്ത്രത്തിലും പഠനം പൂര്‍ത്തിയാക്കി. ഉസ്മാനിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും, അണ്ണാമലൈ യൂണിവേഴ്സിറ്റിയില്‍നിന്ന് ബി.എഡ്, എം.എഡ് ബിരുദങ്ങളും നേടിയിട്ടുണ്ട്.
1992 ഏപ്രില്‍ 2-ന് വാറങ്കല്‍ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ചു. ഫാത്തിമ കോളജ് ഓഫ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍, ലോധി മള്‍ട്ടി പര്‍പ്പസ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ (2015-2023), ക്രിസ്തുജ്യോതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് ഡയറക്ടര്‍ തുടങ്ങിയ ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. സ്ഥാനാരോഹണ തീയതി പിന്നീട് പ്രഖ്യാപിക്കും.