മകന്‍ അമ്മയുടെ തലതൊട്ടപ്പനായി;98-ാം വയസില്‍ മാമ്മോദീസ സ്വീകരിച്ച് വിര്‍ജീനിയ

98 year old Virginia receives baptism son becomes godfather

ഓക്സ്നാര്‍ഡ് /കാലിഫോര്‍ണിയ:  ദൈവത്തെ~തേടാനും ജീവിതത്തിലേക്ക് സ്വീകരിക്കാനും പ്രായം തടസമല്ലെന്ന് ഓര്‍മിപ്പിക്കുകയാണ് ഈ വര്‍ഷം ഈസ്റ്റര്‍ ജാഗരണ ബലിയില്‍ മാമ്മോദീസാ സ്വീകരിച്ച കാലിഫോര്‍ണിയയില്‍ നിന്നുള്ള 98 വയസുകാരിയായവിര്‍ജീനിയ എയ്ഡസന്‍.  ഒരു നൂറ്റാണ്ടോളം പിന്നിട്ട ജീവിതത്തിന് ശേഷം കാലിഫോര്‍ണിയയിലെ ഓക്‌സ്‌നാര്‍ഡിലുള്ള സെന്റ് ക്ലെയര്‍ ഇടവകയില്‍ നിന്നാണ് വിര്‍ജീനിയ എയ്ഡസന്‍  കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. നേരത്തെ കത്തോലിക്ക വിശ്വാസം സ്വീകരിച്ച മകന്‍ ബ്രൂസായിരുന്നു വിര്‍ജീനിയയുടെ തലതൊട്ടപ്പന്‍.

പലായനവും കുടിയേറ്റവും ഭര്‍ത്താവിന്റെ മരണവും ഉള്‍പ്പടെ പച്ചയായ നിരവിധി ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നു വിര്‍ജീനിയ എയ്ഡ്‌സന്‍.  ഒരു രാത്രിയില്‍ ഉണ്ടായ ആത്മീയമായ ചിന്തയാണ് വിര്‍ജീനിയയെ ഈ തീരുമാനത്തില്‍ എത്തിച്ചത്. കാലങ്ങളായി മകന്‍ ബ്രൂസിനൊപ്പം പള്ളിയില്‍ പോകാറുണ്ടായിരുന്നെങ്കിലും, ഔദ്യോഗികമായി കത്തോലിക്ക വിശ്വാസം സ്വീകരിച്ചിരുന്നില്ല. പിറ്റേദിവസം വിര്‍ജീനിയ മകനോട് പറഞ്ഞു: ‘ഞാന്‍ കത്തോലിക്കാ സഭയില്‍ ചേരാന്‍ ആഗ്രഹിക്കുന്നു.’

Related Articles
Ireland consecrated to Immaculate Heart at Knock Marian Shrine

നോക്ക് മരിയന്‍ കേന്ദ്രത്തില്‍ അയര്‍ലണ്ടിനെ വിമലഹൃദയത്തിന് പുനഃപ്രതിഷ്ഠിക്കും

ഡബ്ലിന്‍: അയര്‍ലണ്ടിനെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പുനഃപ്രതിഷ്ഠിക്കുന്നു. ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ നോക്കില്‍ വച്ച്  ജൂണ്‍ ആറിന് നടക്കുന്ന ജപമാല റാലിയോടനുബന്ധിച്ചാണ് വിമലഹൃദയപ്രതിഷ്ഠ. ആര്‍ച്ചുബിഷപ് ഏമണ്‍ മാര്‍ട്ടിനും ബിഷപ് ഡൊണാല്‍ മക്കവനും നേതൃത്വം

Read More »
Pope Leo XIV death penalty Catholic Church teaching

‘വധശിക്ഷ അംഗീകരിക്കാനാവില്ല’;കത്തോലിക്ക സഭയുടെ നിലപാട് ആവര്‍ത്തിച്ച്  പാപ്പ

ചിക്കാഗോ: വധശിക്ഷ അംഗീകരിക്കാനാവില്ലെന്ന കത്തോലിക്കാ സഭയുടെ നിലപാട് ആവര്‍ത്തിച്ച് ലിയോ 14-ാമന്‍ പാപ്പ. അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്ത് വധശിക്ഷ നിരോധിച്ചതിന്റെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് ചിക്കാഗോയിലെ ഡിപോള്‍ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ചടങ്ങിന് അയച്ച വീഡിയോ സന്ദേശത്തിലാണ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.