
കൊച്ചി: ആധുനിക ജീവിതത്തിലെ മാനസിക സമ്മര്‍ദ്ദങ്ങളും വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നതി നായി ഇന്ത്യയിലെ കത്തോലിക്ക മെത്രാന് സമിതിയുടെ (സിബിസിഐ) നാഷണല്‍ ഹെല്‍ത്ത് കെയര്‍ കമ്മീഷനും കാത്തലിക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രിയും (സിഎംഎച്ച്എം) സംയുക്തമായി സംഘടിപ്പിക്കുന്ന ‘മനസിനൊരു കരുതല്‍’ കേരള റീജിയണല്‍ കോണ്‍ഫ്രന്‍സ് കൊച്ചിയില്‍ തുടങ്ങി.
കെസിബിസി ഹെല്‍ത്ത് കമ്മീഷന് ചെയര്‍മാനും കണ്ണൂര്‍ രൂപത മെത്രാനുമായ ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. മാനസികാരോഗ്യം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത യാണെന്ന് അദ്ദേഹം പറഞ്ഞു. സിബിസിഐ ഹെല്‍ത്ത് കെയര്‍ നാഷണല്‍ സെക്രട്ടറി ഫാ. സന്തോഷ് ഡയസ് അധ്യക്ഷത വഹിച്ചു.
സിഎംഎച്ച്എം കേരള അസോസിയേറ്റ് ഡയറക്ടറും പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുമായ ഫാ. സുബിന് റാത്തപ്പിള്ളില്‍, സിബിസിഐ ഹെല്‍ത്ത് സെക്രട്ടറി സിസ്റ്റര്‍ ലില്ലിസ എസ്എബിഎസ്, നാഷണല്‍ പ്രസിഡന്റ് ഫാ. ഷിന്റോ കുഴിഞ്ഞാലില്‍ ഒസിഡി, നാഷണല്‍ വൈസ് പ്രസിഡന്റ് എഡ്വിന് വാക്കര്‍, അസോസിയേറ്റ് ഡയറക്ടര്‍ ചില്‍ട്ടണ്‍ ഫെര്‍ണാണ്ടസ്, കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ക്രിസ്റ്റി മരിയ എസ്.എച്ച്, സെക്രട്ടറി സിസ്റ്റര്‍ ജിലു ജോസ് സിഎംസി, സിഎംഎച്ച്എം കേരള റീജിയണല്‍ ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ റീമ ഗ്രേസ് സിഎംസി എന്നിവര്‍ പ്രസംഗിച്ചു.
മാനസികാരോഗ്യ ബോധവല്‍ക്കരണ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൈപുസ്തകത്തിന്റെ പ്രകാശനവും നടന്നു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കോണ്‍ ഫ്രന്‍സില്‍ പാനല്‍ ചര്‍ച്ചകള്‍, ഗ്രൂപ്പ് സംവാദങ്ങള്‍, പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
സന്നദ്ധ പ്രവര്‍ത്തകര്‍, മാനസികാരോഗ്യ മേഖലയിലുള്ളവര്‍ എന്നിവരടക്കം കേരളത്തിന്റെ വിവിധ ജില്ലകളിലായി 150 ഓളം പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
