ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ മതാധ്യാപക സമ്മേളനം ശ്രദ്ധേയമായി; ആയിരത്തോളം അധ്യാപകര്‍ പങ്കെടുത്തു

Great Britain Diocese catechism teachers conference

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍  രൂപതയിലെ വിശ്വാസ പരിശീലകരുടെ വാര്‍ഷിക സമ്മേളനം ലണ്ടനില്‍ നടന്നു. രൂപതയുടെ വിവിധ ഇടവകക ളിലും മിഷനുകളില്‍ നിന്നുമായി ആയിരത്തോളം മതാധ്യാപകരും നാല്‍പ്പതോളം വൈദികരും  പങ്കെടുത്ത സമ്മേളനം  പ്രാതിനിധ്യംകൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി. 

സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. മിശിഹായിലുള്ള വിശ്വാസം ആരാധനയില്‍ ആഘോഷിച്ച് അതു ജീവിതക്രമമായി സ്വീകരിച്ച് പ്രാവര്‍ത്തികമാക്കുവാനുള്ള പരിശീലനമാണ് കുട്ടികള്‍ക്ക് നല്‍കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 

ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ മുഖ്യപ്രഭാഷണം നടത്തി. കുടുംബങ്ങളില്‍ വിശ്വാസ പരിശീലനം നല്‍കേണ്ടതിന്റെ പ്രാധാന്യ ത്തെപ്പറ്റി അദ്ദേഹം വിശ്വാസ പരിശീലകരെ ഉത്‌ബോധിപ്പിച്ചു.

വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ.  ഡോ പോളി മണിയാട്ട് ക്ലാസ് നയിച്ചു. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ.  ആന്റണി ചുണ്ടെലിക്കാട്ട്, കാറ്റിക്കിസം കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോബിന്‍ പെരുമ്പളത്തുശേരി, ഫാ. മാത്യൂസ് വലിയപുത്തന്‍ പുര, ആന്‍സി ജോണ്‍സണ്‍, ജെയ്മോന്‍  തോമസ് എന്നിവര്‍ പ്രസംഗിച്ചു. രൂപത  മതബോധന കമ്മീഷന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഷൈമോന്‍ തോട്ടുങ്കല്‍

Related Articles
Great Britain Syro Malabar Diocese first priest Deacon Michael Kochery

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്ക് അഭിമാന നിമിഷം; ഡീക്കന്‍ മൈക്കിള്‍ കോച്ചേരി രൂപതയില്‍നിന്നുള്ള പ്രഥമ വൈദികന്‍

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയ്ക്ക് അഭിമാന നിമിഷം. വിശ്വാസിസമൂഹത്തിന്റെ ദീര്‍ഘകാലമായ പ്രാര്‍ത്ഥന യാഥാര്‍ത്ഥ്യമായിരിക്കുന്നു. രൂപതയിലില്‍നിന്നുള്ള പ്രഥമ വൈദികന്‍ അഭിഷിക്തനായി. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഡീക്കന്‍ മൈക്കിള്‍ (ടോണി) കോച്ചേരിക്ക് വൈദിക പട്ടം

Read More »
NISCORT national media conference journalism for nation building India

രാജ്യപുരോഗതിക്കായി മാധ്യമപ്രവര്‍ത്തനത്തെ എങ്ങനെ ഉപയോഗിക്കണം?; നിസ്‌കോര്‍ട്ടില്‍ ദേശീയ മാധ്യമ കോണ്‍ഫ്രന്‍സ്

ന്യൂഡല്‍ഹി: നിസ്‌കോര്‍ട്ട് മീഡിയ കോളേജ് നാലാമത് ദേശീയ മാധ്യമ കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചു. ‘സമൃദ്ധ ഭാരതത്തിനായി പരിഹാരധിഷ്ഠിത പത്രപ്രവര്‍ത്തനം’  എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് കോണ്‍ഫ്രന്‍സ് നടത്തിയത്. കേവലം പ്രശ്‌നങ്ങളെ ചൂണ്ടിക്കാണിക്കുക എന്നതിനപ്പുറം, രാജ്യപുരോഗതിക്കായി മാധ്യമപ്രവര്‍ത്തനത്തെ എങ്ങനെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.