ഡോ. രാജിക്ക് നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ്

Dr Raji awarded with Post Doctoral Fellowship

ചങ്ങനാശേരി: ചീഫ് മിനിസ്റ്ററുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയതിനുള്ള പുരസ്‌കാരം ഡോ. സി.ജി രാജിക്ക് ലഭിച്ചു.

അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്ന രോഗികളില്‍ മെഷീന്‍ ലേണിംഗ് സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് നടത്തിയ ഗവേഷണം ആരോഗ്യരംഗത്തിന് വലിയ സംഭാവനയാണെന്ന് വിലയിരുത്തപ്പെടുന്നു.

ഗവേഷണ രംഗത്തെ മികവു പരിഗണിച്ചാണ് ഫെല്ലോഷിപ്പ് നല്‍കിയത്. ചങ്ങനാശേരി അസംപ്ഷന്‍ കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസറാണ് ഡോ. രാജി. തിരുവനന്ത പുരം അതിരൂപതയിലെ വട്ടിയൂര്‍ക്കാവ് ലിറ്റില്‍ ഫ്‌ലവര്‍ ഇടവക അംഗമാണ്.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.