ദൈവാനുഗ്രഹങ്ങള്‍ക്ക് നന്ദിപറഞ്ഞ് കോതമംഗലം രൂപത; മാര്‍ പുന്നക്കോട്ടിലിന്‍റെ നവതിയും മാര്‍ മഠത്തിക്കണ്ടത്തിലിന്‍റെ സപ്തതിയും ആഘോഷിച്ചു

day of celebration for Kothamangalam Diocese

കോതമംഗലം: കോതമംഗലം രൂപതയുടെ 70-ാം വാര്‍ഷികവും രൂപതാദിനവും 36 വര്‍ഷം രൂപതയെ നയിച്ച ബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് പുന്ന ക്കോട്ടിലിന്റെ നവതിയും മെത്രാഭിഷേകത്തിന്റെ സുവര്‍ണജൂബിലി ആരംഭവും രൂപതാധ്യക്ഷന്‍ മാര്‍ മഠത്തിക്കണ്ടത്തിലിന്റെ സപ്തതിയും ഒരുമിച്ച് ആഘോഷിച്ചു.

പൊതുസമ്മേളനം സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. കോതമംഗലം രൂപതയിലും ഇടുക്കി രൂപതയിലും നിറഞ്ഞുനിന്ന് പ്രവര്‍ത്തിച്ച ഇടയശ്രേഷ്ഠനാണു മാര്‍ ജോര്‍ജ് പുന്നക്കോട്ടിലെന്ന് മാര്‍ തട്ടില്‍ പറഞ്ഞു. ലാളിത്യവും നിലപാടുകളുമുള്ള ഇടയശ്രേഷ്‌നാണ് ഇപ്പോഴത്തെ ഇടയന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി ജര്‍മനിയില്‍ മെത്രാനായി എന്നതു കോതമംഗലം രൂപതാംഗമായ മാര്‍ ജോഷി പൊട്ടക്കലിലൂടെ അന്വര്‍ത്ഥമായത് ഏറെ അഭിമാനമാണെന്നും മാര്‍ തട്ടില്‍ പറഞ്ഞു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തി. ജര്‍മനിയിലെ മയിന്‍സ് രൂപതയുടെ മെത്രാനായി അഭിഷിക്തനായ കോതമംഗലം രൂപതാംഗമായ ഡോ. ജോഷി പൊട്ടയ്ക്കലിന് സ്വീകരണം നല്‍കി.

70 വര്‍ഷക്കാലം പൗരോഹിത്യ ശുശ്രൂഷ ചെയ്ത ഫാ. ജോര്‍ജ് ഓലിയപ്പുറം സീനിയര്‍, ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ പഠന സെക്രട്ടറിയായി സേവനം ചെയ്ത വാഴക്കാല ഇടവകാംഗം ജസ്റ്റിസ് സി.വി ഫ്രാന്‍സിസ്, ആതുരശുശ്രൂഷാ മേഖലയിലും കുടുംബ പ്രേഷിതത്വത്തിലും വ്യക്തിമുദ്ര പതിപ്പിച്ച എസ്.ഡി സന്യാസ സൂഹത്തിലെ സിസ്റ്റര്‍ ഫൗസ്റ്റിന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.

യാക്കോബായ സഭ കോതമംഗലം മേഖല മെത്രാന്‍ ഏലിയാസ് മാര്‍ ജൂലിയോസ്, കോതമംഗലം രൂപതയില്‍നിന്നുള്ള ബിഷപ്പുമാരായ മാര്‍ തോമസ് പുല്ലോപ്പിള്ളി, മാര്‍ ചാക്കോ തോട്ടുമാരിക്കല്‍, മാര്‍ ജോസഫ് കൊടകല്ലില്‍, മാര്‍ ബെന്നി ഇടത്തട്ടേല്‍, സിഎംഐ കാര്‍മല്‍ പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ. ജോബി കൊച്ചുമുട്ടം, ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്, പി.ജെ. ജോസഫ് എംഎല്‍എ, എംപി മാരായ ഫ്രാന്‍സിസ് ജോര്‍ജ്, ഡീന്‍ കുര്യാക്കോസ്, എംഎസ്‌ജെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അഭയ, പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ജിബിന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ജോഷി പൊട്ടക്കല്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. രൂപത വികാരി ജനറാള്‍മാരായ മോണ്‍. പയസ് മലേക്കണ്ടത്തില്‍ സ്വാഗതവും മോണ്‍. വിന്‍സന്റ് നെടുങ്ങാട്ട് നന്ദിയും പറഞ്ഞു.

സമ്മേളനത്തിനു മുന്നോടിയായി മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാ ബലിയര്‍പ്പിച്ചു. ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ വചനസന്ദേശം നല്‍കി.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.