‘മറിയത്തോടൊപ്പം 10 ദിവസങ്ങള്‍’ -പ്രത്യേക പ്രാര്‍ത്ഥനയുമായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ലുപ്ഫിഗ്

special prayer at Lupfig Switzerland

ലുപ്ഫിഗ്/സ്വിറ്റ്സര്‍ലന്‍ഡ്: ആര്‍ഗാവ് കന്റോണിലെ ലുപ്ഫിഗ് സെന്റ് പോള്‍ ദൈവാലയത്തില്‍ ‘മറിയത്തോടൊപ്പം 10 ദിവസങ്ങള്‍’ എന്ന പ്രത്യേക പ്രാര്‍ത്ഥനക്ക് തുടക്കമായി.

തീര്‍ത്ഥാടക മാതാവിന്റെ തിരുസ്വരൂപത്തിന് നല്‍കിയ സ്വീകരണത്തോടെയാണ് പ്രാര്‍ത്ഥനകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ആരാധന, ലുത്തിനിയ, ജപമാല എന്നിവ നടന്നു. ഇതിന്റെ ഭാഗമായി വനിതാ കൂട്ടായ്മയും ജപമാല നിര്‍മാണവും സംഘടിപ്പിച്ചിട്ടുണ്ട്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാത്രി 8 മണിക്ക് ജപമാല പ്രാര്‍ത്ഥന ദൈവാലയത്തില്‍ നടക്കും.

ഒമ്പതിന് വൈകുന്നേരം അഞ്ചിന് ഡീക്കന്‍ എഡ്മണ്ട് എഗെത്തോ ‘ഫാത്തിമയിലെ അത്ഭുതം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് ആയിരങ്ങള്‍ പങ്കെടുക്കുന്ന മരിയന്‍ പ്രദക്ഷിണവും നടക്കും. വിശുദ്ധ കുര്‍ബാനക്ക് ശേഷം മരിയന്‍ സമര്‍പ്പണവും ഉണ്ടായിരിക്കും. സ്വിറ്റ്സര്‍ലന്‍ഡിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള വിശ്വാസികള്‍ക്ക് ഈ പ്രാര്‍ത്ഥന വലിയ ആത്മീയ അനുഭവമാകുമെന്ന് സംഘാടകര്‍ പറഞ്ഞു.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.