ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്ക് അഭിമാന നിമിഷം; ഡീക്കന്‍ മൈക്കിള്‍ കോച്ചേരി രൂപതയില്‍നിന്നുള്ള പ്രഥമ വൈദികന്‍

Great Britain Syro Malabar Diocese first priest Deacon Michael Kochery

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയ്ക്ക് അഭിമാന നിമിഷം. വിശ്വാസിസമൂഹത്തിന്റെ ദീര്‍ഘകാലമായ പ്രാര്‍ത്ഥന യാഥാര്‍ത്ഥ്യമായിരിക്കുന്നു. രൂപതയിലില്‍നിന്നുള്ള പ്രഥമ വൈദികന്‍ അഭിഷിക്തനായി. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഡീക്കന്‍ മൈക്കിള്‍ (ടോണി) കോച്ചേരിക്ക് വൈദിക പട്ടം നല്‍കിയപ്പോള്‍ രൂപതയുടെ നാള്‍വഴികളില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ക്കപ്പെടുകയായിരുന്നു. കേരളത്തില്‍നിന്നും യു.കെയിലേക്ക് കുടിയേറിയ കോച്ചേരി കുടുംബത്തില്‍നിന്നാണ് രൂപതയുടെ ആദ്യ വൈദികന്‍.

ടോണി ചെറുപ്പം മുതല്‍ അള്‍ത്താരബാലനായിരുന്നു. ആ കാലത്താണ് വൈദികനാകണമെന്ന ആഗ്ര ഹം ശക്തമായത്. ടോണിക്ക് 12 വയസ് ഉള്ളപ്പോഴാണ് ചങ്ങനാശേരി അതിരൂപതയിലെ കൂത്രപ്പള്ളി സെന്റ് മേരീസ് ഇടവകയില്‍നിന്നും കുടുംബം ലണ്ടനിലേക്ക് പോന്നത്.

സാധ്യതകളുടെ പുതിയ ലോകം മുമ്പില്‍ തുറന്നെങ്കിലും തന്റെ സ്വപ്നം ടോണി ഹൃദയത്തില്‍ സൂക്ഷിച്ചു. ബിര്‍മിംഗ്രാം സിറ്റി യൂണിവേഴ്‌സിറ്റിയില്‍നിന്നും മീഡിയ ആന്റ് കമ്മ്യൂണിക്കേഷനില്‍ ഡിഗ്രി പൂര്‍ത്തിയാക്കി. തുടര്‍ന്ന് 2017-ല്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു.

റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു ഫിലോസഫി-തിയോളജി പഠനം. തുടര്‍ന്ന് റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഈസ്റ്റേണ്‍ കാനന്‍ ലോയില്‍ ലൈസന്‍ഷിയേറ്റു ചെയ്തു. മെയ് രണ്ടിനായിരുന്നു വൈദിക പട്ടം സ്വീകരിച്ചത്.  

സൗദിയിലെ റിയാദില്‍വച്ചാണ് ഫാ. ടോണിയുടെ ജനനം. തുടര്‍ന്ന് അധികം വൈകാതെ അവര്‍ ചങ്ങനാശേരിയിക്ക് തിരിച്ചുപോന്നു. ആറാം ക്ലാസ് വരെ നെടുങ്കുന്നത്തായിരുന്നു പഠനം. സൈമണ്‍ കോച്ചേരിയും റോസമ്മയുമാണ് മാതാപിതാക്കള്‍. ടോം കോച്ചേരി ഏക സഹോദരന്‍.

Related Articles
Great Britain Diocese catechism teachers conference

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ മതാധ്യാപക സമ്മേളനം ശ്രദ്ധേയമായി; ആയിരത്തോളം അധ്യാപകര്‍ പങ്കെടുത്തു

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍  രൂപതയിലെ വിശ്വാസ പരിശീലകരുടെ വാര്‍ഷിക സമ്മേളനം ലണ്ടനില്‍ നടന്നു. രൂപതയുടെ വിവിധ ഇടവകക ളിലും മിഷനുകളില്‍ നിന്നുമായി ആയിരത്തോളം മതാധ്യാപകരും നാല്‍പ്പതോളം വൈദികരും  പങ്കെടുത്ത സമ്മേളനം  പ്രാതിനിധ്യംകൊണ്ടും സംഘാടന

Read More »
Scott Borba millionaire becomes Catholic priest

ഗ്ലാമര്‍ ലോകത്തെ കോടീശ്വരന്‍ഇനി വൈദികന്‍; സ്‌കോട്ട് ബോര്‍ബ 23-ന് അഭിഷിക്തനാകും

മുന്‍ മോഡല്‍, സൗന്ദര്യവര്‍ധക വസ്തുക്കളുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ച സംരംഭകന്‍, ഹോളിവുഡിന്റെ ഗ്ലാമര്‍ താരങ്ങളെ അണിയിച്ചൊരുക്കിയ പ്രഫഷണല്‍ തുടങ്ങി   വിശേഷണങ്ങള്‍ ഏറെയുള്ള സ്‌കോട്ട് വിന്‍സെന്റ് ബോര്‍ബ ഇനി കത്തോലിക്ക വൈദികന്‍. ‘ഇഎല്‍എഫ് കോസ്‌മെറ്റിക്ക്‌സ്’

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.