‘ക്രൈസ്തവ വിശ്വാസം ഉറപ്പുള്ള നങ്കൂരം’: അമേരിക്കന്‍ കോണ്‍ഗ്രസില്‍ ചാള്‍സ് മൂന്നാമന്‍ രാജാവ്!

British King says Christian faith is a sure anchor

വാഷിംഗ്ടണ്‍ ഡി.സി: ക്രൈസ്തവ വിശ്വാസം ഉറപ്പുള്ള നങ്കൂരവും അനുദിനജീവിതം മുമ്പോട്ട് നയിക്കുന്ന പ്രചോദനശക്തിയുമാണെന്ന് യുഎസ് കോണ്‍ഗ്രസില്‍ ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്‍. അമേരിക്കന്‍ ഐക്യനാടുകളുടെ ഇരുനൂറ്റമ്പതാം വാര്‍ഷികമാഘോഷിക്കുന്ന വര്‍ഷത്തില്‍ യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ചാള്‍സ് മൂന്നാമന്‍. ഈസ്റ്റര്‍ കാലഘട്ടമാണ് തന്റെ ജീവിതത്തില്‍ പ്രത്യാശ ഏറ്റവുമധികം ശക്തിപ്പെടുത്തുന്ന കാലഘട്ടമെന്നും ചാള്‍സ് മൂന്നാമന്‍ രാജാവ് പറഞ്ഞു.

1991-ല്‍ എലിസബത്ത് രാജ്ഞിക്ക് ശേഷം അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ബ്രിട്ടീഷ് ഭരണാധികാരിയാണ് ചാള്‍സ് മൂന്നാമന്‍ രാജാവ്. യുക്രെയ്ന്‍ യുദ്ധം, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, യുഎസ്-യുകെ ബന്ധത്തിന്റെ പ്രാധാന്യം തുടങ്ങിയ നിരവധി വിഷയങ്ങള്‍ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടു. ഏതായാലും തന്റെയും നിരവധി അമേരിക്കന്‍ ജനപ്രതിനിധികളുടെയും ജീവിതത്തില്‍ ക്രൈസ്തവ വിശ്വാസത്തിനുള്ള പ്രാധാന്യം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കന്‍ കോണ്‍ഗ്രസില്‍ ബ്രിട്ടീഷ് രാജാവ് നടത്തിയ പ്രസംഗം ഏറ്റവും ശക്തരെന്ന് കരുതപ്പെടുന്നവരുടെപോലും യഥാര്‍ത്ഥ ആശ്രയം ക്രിസ്തുവാണെന്ന് ലോകത്തെ ഓര്‍മിപ്പിക്കുന്നതായി.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.