
കുളത്തുവയല്‍: മോണ്‍. സി.ജെ വര്‍ക്കിയച്ചന്‍ കുളത്തുവയല്‍ കേന്ദ്രമാക്കി സ്ഥാപിച്ച മിഷണറി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എംഎസ്എംഐ) സന്യാസ സമൂഹത്തില്‍ വീണ്ടും ജൂബിലി നിറവ്.
സന്യാസ സമൂഹത്തിലെ അംഗങ്ങളുടെ സുവര്‍ണ്ണ-രജത ജൂബിലി ആഘോഷങ്ങളാണ് കുളത്തുവയല്‍ മദര്‍ ഹൗസിനെ ഭക്തിസാ ന്ദ്രമാക്കിയത്. ഇതിനോടനുബന്ധിച്ച് കുളത്തുവയല്‍ എംഎസ്എംഐ മദര്‍ ഹൗസില്‍ കൃതജ്ഞതാ ബലിയും പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകളും നടന്നു.
സുവര്‍ണ ജൂബിലി ആഘോഷിച്ചത് 13 പേരും സില്‍വര്‍ ജൂബിലി ആഘോഷിച്ചത് 19 പേരുമാ യിരുന്നു. 14 പേര്‍ നിത്യവ്രതം സ്വീകരിച്ചു.
‘നാം വിശുദ്ധീകരിക്കപ്പെട്ടാല്‍ ലോകം നന്നാകും’ എന്ന ലളിതവും എന്നാല്‍ അഗാധവുമായ ദര്‍ശന ത്തിലൂടെ മോണ്‍. സി.ജെ. വര്‍ക്കിയച്ചന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കുളത്തുവയല്‍ കേന്ദ്രമാക്കി ലോകമെമ്പാടും പടര്‍ന്നുപന്തലിച്ചതായി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വിശുദ്ധ കുര്‍ബാന മധ്യേ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു.
കത്തുന്ന തിരികളുമായി പ്രദക്ഷിണമായി നിത്യവ്രതം സ്വീകരിച്ചവരും ജൂബിലി ആഘോഷി ക്കുന്നവരും ദേവാലയത്തില്‍ പ്രവേശിച്ചു. മിറക്കിള്‍ മെഡലോടുകൂടിയ മാലയും നീല ബെല്‍റ്റും പുഷ്പ കിരീടവും നിത്യവ്രതം സ്വീകരിച്ചവര്‍ക്ക് മാര്‍ ഇഞ്ചനാനിയില്‍ സമ്മാനിച്ചു. ജൂബിലി ആഘോഷിക്കു ന്നവര്‍ക്ക് ബിഷപ് പുഷ്പ കിരീടം സമ്മാനിച്ചു.
മോണ്‍. സി.ജെ വര്‍ക്കിയച്ചന്‍ തുടക്കംകുറിച്ച ഈ സന്യാസ സമൂഹം ഇപ്പോള്‍ ഇന്ത്യക്കകത്തും പുറത്തുമായി നിരവധി ശുശ്രൂഷാ മേഖലകളില്‍ സജീവമാണ്. 820 ഓളം സിസ്റ്റേഴ്‌സാണ് എംഎസ്എം ഐ സമൂഹത്തിലുള്ളത്.