‘വധശിക്ഷ അംഗീകരിക്കാനാവില്ല’;കത്തോലിക്ക സഭയുടെ നിലപാട് ആവര്‍ത്തിച്ച്  പാപ്പ

Pope Leo XIV death penalty Catholic Church teaching

ചിക്കാഗോ: വധശിക്ഷ അംഗീകരിക്കാനാവില്ലെന്ന കത്തോലിക്കാ സഭയുടെ നിലപാട് ആവര്‍ത്തിച്ച് ലിയോ 14-ാമന്‍ പാപ്പ. അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്ത് വധശിക്ഷ നിരോധിച്ചതിന്റെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് ചിക്കാഗോയിലെ ഡിപോള്‍ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ചടങ്ങിന് അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പ സഭയുടെ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.

പൗരന്മാരെ സംരക്ഷിക്കുകയും അതേസമയം തന്നെ കുറ്റവാളിളുടെ വീണ്ടെടുപ്പിന് അവസരമൊരുക്കുയും ചെയ്യുന്ന തടങ്കല്‍ സംവിധാനങ്ങള്‍ വധശിക്ഷയ്ക്ക് ബദലായി പാപ്പ ചൂണ്ടിക്കാണിച്ചു. വധശിക്ഷ കൂടാതെ തന്നെ പൊതുനന്മ സംരക്ഷിക്കാനും നീതിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാനും സാധിക്കും. വധശിക്ഷ മനുഷ്യന്റെ അന്തസ്സിന് മേലുള്ള കടന്നുകയറ്റമാണെന്ന് കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം ഉദ്ധരിച്ചുകൊണ്ട് വ്യക്തമാക്കിയ പാപ്പ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് പോലും അവരുടെ മനുഷ്യനെന്ന നിലയിലുള്ള അന്തസ്സ് നഷ്ടമാകുന്നില്ലെന്ന് ഓര്‍മിപ്പിച്ചു.  

ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെ എല്ലാ മനുഷ്യജീവനും പവിത്രമാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നുമാണ് എക്കാലത്തും കത്തോലിക്ക സഭ പഠിപ്പിച്ചിരുന്നതെന്ന് പാപ്പ വ്യക്തമാക്കി. ജീവിക്കാനുള്ള അവകാശമാണ് മറ്റെല്ലാ മനുഷ്യാവകാശങ്ങളുടെയും അടിസ്ഥാനമെന്നും ജീവന്റെ പവിത്രത കാത്തുസൂക്ഷിക്കുന്ന ഒരു സമൂഹത്തിന് മാത്രമേ അഭിവൃദ്ധി പ്രാപിക്കാന്‍ കഴിയൂ എന്നും പാപ്പ പറഞ്ഞു.

2018 ഓഗസ്റ്റില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തില്‍ ഒരു സാഹചര്യത്തിലും വധശിക്ഷ സ്വീകാര്യമല്ലെന്ന് വ്യക്തമാക്കുന്ന ഭേദഗതി വരുത്തിയത്. നേരത്തെ, പ്രതിയുടെ കുറ്റം പൂര്‍ണമായും തെളിയിക്കപ്പെടുകയും സമൂഹത്തെ സംരക്ഷിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വധശിക്ഷ അവസാന മാര്‍ഗമായി അനുവദിച്ചിരുന്നു.

Related Articles
Ignacio and the Pope's unique friendship

സ്‌പെയിനിലെത്തുന്ന പാപ്പയെ കാത്ത് ഇഗ്നാസിയോയുമുണ്ടാകും; ഒരു കൗമാരക്കാരനും പാപ്പയും തമ്മിലുള്ള അപൂര്‍വ ബന്ധത്തിന്റെ കഥ

മാഡ്രിഡ്: 2025 ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 3 വരെ റോമില്‍ നടന്ന യുവജന ജൂബിലി ആഘോഷങ്ങള്‍ക്കിടയിലാണ് ലിയോ 14-ാമന്‍ പാപ്പയും സ്‌പെയിനില്‍ നിന്നുള്ള 15 വയസുകാരനായ ഇഗ്‌നാസിയോ ഗോണ്‍സാല്‍വസിന്  തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്.

Read More »
Pope Leo XIV funny customer care experience

മാര്‍പാപ്പയാണെങ്കിലും  കസ്റ്റമര്‍ കെയറില്‍ വിളിച്ചാല്‍ രക്ഷയില്ല!ലിയോ  പാപ്പയുടെ രസകരമായ അനുഭവം

ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് താന്‍ മാര്‍പാപ്പയാണെന്ന് പറഞ്ഞാല്‍ എന്തായിരിക്കും മറുതലയ്ക്കല്‍നിന്നുള്ള പ്രതികരണം? സാക്ഷാല്‍ ലിയോ 14-ാമന്‍ പാപ്പ  തന്റെ ബാങ്ക് അക്കൗണ്ട് വിവിരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ വിളിച്ചപ്പോഴും അതു തന്നെ സംഭവിച്ചു. ലിയോ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.