‘ജീവിതത്തിന്റെ അര്‍ത്ഥം സുവിശേഷത്തിലൂടെ  വെളിപ്പെടുന്നു’: ആഫ്രിക്കന്‍ യാത്രയിലെ സമാപന ദിവ്യബലിയില്‍ പാപ്പ

Pope Leo XIV Africa visit closing Mass meaning of life Gospel

മാലാബൊ/ഇക്വറ്റോറിയല്‍ ഗിനി:  ജീവിതത്തിന്റെ അര്‍ത്ഥം സുവിശേഷത്തിന്റെ വെളിച്ചത്തിലാണ് നമുക്ക് വെളിപ്പെടുന്നതെന്ന് ആഫ്രിക്കന്‍ സന്ദര്‍ശനത്തിലെ അവസാന ദിവ്യബലിയില്‍ ലിയോ 14-ാമന്‍ പാപ്പ. ഇക്വറ്റോറിയല്‍ ഗിനിയിലെ മലാബോ സ്റ്റേഡിയത്തില്‍ അര്‍പ്പിച്ച ഭക്തിനിര്‍ഭരമായ ദിവ്യബലിയോടെ 11 ദിവസത്തെ ആഫ്രിക്കന്‍ ശ്ലൈഹിക സന്ദര്‍ശനം പാപ്പ പൂര്‍ത്തിയാക്കി.

കര്‍ത്താവിന്റെ സാന്നിധ്യത്തില്‍ നമ്മുടെ പ്രശ്‌നങ്ങള്‍ നീങ്ങിപ്പോവുകയില്ലെങ്കിലും എല്ലാ കുരിശുകള്‍ക്കും യേശുക്രിസ്തുവില്‍ രക്ഷ കണ്ടെത്താന്‍ സാധിക്കുമെന്ന് പാപ്പ പറഞ്ഞു. ഇക്വറ്റോറിയല്‍ ഗിനിയിലെയു ആഫ്രിക്കയിലെമ്പാടുമുള്ള വിശ്വാസികളെയും ‘ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവും’ എന്ന് വിശേഷിപ്പിച്ച പാപ്പ, ക്രിസ്തുവാണ് ഇക്വറ്റോറിയല്‍ ഗിനിയയുടെ പ്രകാശം’ എന്ന് കൂട്ടിച്ചേര്‍ത്തു. ആഫ്രിക്കന്‍ യാത്രയില്‍ തന്നോടൊപ്പം പങ്കുചേര്‍ന്നവര്‍ക്കും സന്ദര്‍ശനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച സിവില്‍ അധികാരികള്‍ക്കും പാപ്പ നന്ദി പ്രകടിപ്പിച്ചു.

വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും അമൂല്യമായ ഒരു നിധിയാണ് തനിക്ക് ഈ ആഫ്രിക്കന്‍ യാത്രയിലൂടെ ലഭിച്ചതെന്നും ഇത് തന്റെ അപ്പസ്‌തോലിക ശുശ്രൂഷയെ കൂടുതല്‍ സമ്പന്നമാക്കുമെന്നും പാപ്പ പറഞ്ഞു. ക്രൈസ്തവ മിഷന് നിര്‍ണായക സംഭാവന നല്‍കാന്‍ ഇന്ന് ആഫ്രിക്ക വിളിക്കപ്പെട്ടിരിക്കുന്നതായി പാപ്പ വ്യക്തമാക്കി. ആഫ്രിക്കയിലെ സഭയുടെ ദൗത്യത്തെ പാപ്പ പരിശുദ്ധ കന്യകാമറിയത്തിന് ഭരമേല്‍പ്പിച്ചു.

ഏപ്രില്‍ 13 ന് ആരംഭിച്ച ആഫ്രിക്കന്‍ യാത്രയില്‍  അള്‍ജീരിയ, കാമറൂണ്‍, അംഗോള, ഇക്വറ്റോറിയല്‍ ഗിനി എന്നീ നാല് രാജ്യങ്ങളാണ് പാപ്പ സന്ദര്‍ശിച്ചത്.

Related Articles
Pope Urbi et Orbi peace message lay down arms Vatican prayer

ആയുധങ്ങള്‍ താഴെവയ്ക്കാനുള്ള ആഹ്വാനവുമായി പാപ്പയുടെ ‘ഉര്‍ബി എത് ഓര്‍ബി’ സന്ദേശം; ഏപ്രില്‍ 11-ന് സമാധാനത്തിനായി വത്തിക്കാനില്‍ ജാഗരണ പ്രാര്‍ത്ഥന

വത്തിക്കാന്‍ സിറ്റി: ആയുധങ്ങള്‍ താഴെ വയ്ക്കാനും യുദ്ധങ്ങള്‍ അഴിച്ചുവിടാന്‍ ശക്തിയുള്ളവര്‍ അതില്‍നിന്ന് പിന്തിരിയാനും ആഹ്വാനം ചെയ്തുകൊണ്ട് ലിയോ 14-ാമന്‍ പാപ്പയുടെ ആദ്യ ‘ഉര്‍ബി എത് ഓര്‍ബി’ സന്ദേശം. മറ്റുള്ളവരുടെമേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള പ്രവണതയില്‍ നിന്ന്

Read More »
Pope Iran threat peace appeal

‘ഇറാനിയന്‍ ജനതയ്‌ക്കെതിരായ ഭീഷണി അംഗീകരിക്കാനാവില്ല;’ സമാധാനത്തിന് ആഹ്വാനം ചെയ്ത് പാപ്പ

റോം: ഇറാനെ ഒന്നടങ്കം നശിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭീഷണിയ്‌ക്കെതിരെ  ലോകമനഃസാക്ഷിയുടെ സ്വരമായി ലിയോ 14-ാമന്‍ പാപ്പ. ഇറാന്‍ ജനതയ്‌ക്കെതിരായ ഭീഷണി അംഗീകരിക്കാനാവില്ലെന്നും ഈയൊരു ഘട്ടത്തിലേക്ക് എത്താതെ പ്രശ്‌നങ്ങളെ പരിഹരിക്കേണ്ടതായിരുന്നുവെന്നും  കാസ്റ്റല്‍ ഗണ്ടോള്‍ഫോയിലെ പേപ്പല്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.