മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് അപകടം; കെഎല്‍സിഎ അനുശോചിച്ചു

KLCA condolences fireworks accident

കൊച്ചി: തൃശൂര്‍ മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് അപകടത്തില്‍ കേരള ലാറ്റിന്‍ കാത്തലിക് അസോ സിയേഷന്‍ (കെഎല്‍എസിഎ) അനുശോചിച്ചു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി കെഎല്‍സിഎ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ പറയുന്നു.

കേരളത്തെയാകെ ദുഃഖത്തിലാക്കിയ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് കെഎല്‍സിഎ ആവശ്യപ്പെട്ടു.

ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വര്‍ക്ക് അടിയന്തര ചികിത്സാ സഹായം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെഎല്‍സിഎ ആവശ്യപ്പെട്ടു.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.