വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെതിരെ അധിക്ഷേപകരമായ പരാമര്‍ശം; പ്രതിഷേധവുമായി ഗോവന്‍ അതിരൂപത

protests against derogatory remarks

പനാജി: ഗോവ-ദാമന്‍ അതിരൂപതയുടെ പ്രത്യേക മധ്യസ്ഥന്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെതിരെയുള്ള അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്കെ തിരെ പ്രതിഷേധവുമായി അതിരൂപത.

വാസ്‌കോയില്‍ സംഘടിപ്പിച്ച ഒരു പൊതു പരിപാടിയിലാണ് സനാതന്‍ മഹാസംഘിന്റെ സ്ഥാപകനായ ഗൗതം ഖട്ടര്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെ അവഹേളിച്ചുകൊണ്ട് പ്രസംഗിച്ചത്. ഗോവന്‍ ഗതാഗത വകുപ്പ് മന്ത്രി മൗവിന്‍ ഗോഡിന്‍ ഹോ, ബിജെപി എംഎല്‍എമാര്‍ എന്നിവരുള്‍പ്പെ ടെയുള്ള നിരവധി പ്രമുഖരുടെ സാന്നിധ്യത്തില്‍ ഖട്ടര്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

ജാതി-മതഭേമന്യേ ഗോവന്‍ ജനത ആദരിക്കുന്ന വിശുദ്ധനെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു.

വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെ ആദരിക്കുന്ന വിവിധ മതവിവിശ്വാസികളായ ഗോവക്കാരുടെ വികാരങ്ങളെ ഈ സംഭവം ആഴത്തില്‍ മുറിവേല്‍ പ്പിച്ചിട്ടുണ്ടെന്ന് അതിരൂപത ഔദ്യോഗിക പ്രതിഷേധക്കുറിപ്പില്‍ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ആദരിക്കുന്ന വിശു ദ്ധന്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സേവനത്തിന്റെയും പ്രതീകമാണ്. നൂറ്റാണ്ടുകളായി ഗോവ കാത്തുസൂക്ഷിച്ചുവരുന്ന സാമുദായിക ഐക്യത്തെ ഈ പ്രസ്താവനകള്‍ അസ്വസ്ഥമാക്കുമെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട അതിരൂപത വിശ്വാസികള്‍ സംയമനം പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തിയതിന് പോലീസ് കേസ് എടുത്തിരിക്കുകയാണ്.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.