ഇരിങ്ങാലക്കുട രൂപതയുടെ ‘ബ്ലെസ് എ ഹോം’ പദ്ധതി 17-ാം വര്‍ഷത്തിലേക്ക്

Irinjalakuda Diocese Bless a Home project 17 years

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയിലെ സമഗ്ര കുടുംബ ക്ഷേമ പദ്ധതിയായ ‘ബ്ലെസ് എ ഹോം’ 17-ാം വര്‍ഷത്തിലേക്ക്. ഇതോടനുബന്ധിച്ച് ഇന്ന് (ഏപ്രില്‍ 18) ഉച്ചകഴിഞ്ഞ് 2.30ന് വാര്‍ഷിക സമ്മേളനം നടത്തും. ബിഷപ്‌സ് ഹൗസില്‍ ചേരുന്ന സമ്മേളനം ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. രൂപതയില്‍ 2010 ഏപ്രില്‍ 18നാണ് പദ്ധതി ആരംഭിച്ചത്.

അഭ്യുദയകാംക്ഷികളുടെ സഹായ സഹകരണങ്ങളോടെ മുന്നോട്ടുപോകുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍  2443 കുടുംബങ്ങള്‍ക്കായി 12.63 കോടിയും പ്രളയകാലത്ത് 1019 കുടുംബങ്ങള്‍ക്കായി 1.29 കോടിയും ചെലവഴിച്ചു. ഇപ്പോള്‍ ജാതി മതഭേദമെന്യെ 406 പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സഹായം നല്‍കിക്കൊണ്ടിരിക്കുന്നു.

പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഓരോ കുടുംബത്തിനും പ്രതിമാസം ആയിരം രൂപ നല്‍കുന്നതാണ് പദ്ധതി. അതോടൊപ്പം, പഠനത്തില്‍ സമര്‍ഥരായ 228 വിദ്യാര്‍ഥികള്‍ക്ക് 17 ലക്ഷം രൂപയുടെ സ്‌ക്കോളര്‍ഷിപ്പും തുടര്‍പരിശീലനവും നല്‍കിവരുന്നു.

രൂപതാതിര്‍ത്തിക്കുള്ളില്‍ സിവില്‍ സര്‍വീസ് പരിശീലനം നേടുന്ന 12 വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യവും 5.25 ലക്ഷം രൂപ സ്‌ക്കോളര്‍ഷിപ്പും നല്‍കി. ഉന്നതവിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ മെറിറ്റില്‍ സീറ്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്ന് ഡയറക്ടര്‍ ഫാ. ജിന്റോ വേരംപിലാവ് അറിയിച്ചു.

Related Articles
KCBC seeks resolution of FCRA concerns

എഫ്‌സിആര്‍എ ചട്ട ഭേദഗതി; ആശങ്കകള്‍ പരിഹരിക്കണം: കെസിബിസി

കൊച്ചി: എഫ്‌സിആര്‍എ ചട്ട ഭേദഗതിയിലെ ആശങ്കകള്‍ പരിഹരിക്കണമെന്ന് കെസിബിസി പ്രസിഡന്റ്ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍.  2011ലെ എഫ്‌സിആര്‍എ ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയിരിക്കുന്ന ഭേദഗതികളില്‍, വിദേശ ധനസഹായത്തിന്റെ ദുരുപയോഗം തടയുക, ധനവിനി യോഗത്തില്‍ സുതാര്യതയും കൃത്യതയും

Read More »
Bishop Antony Valunkal youth leadership social service message

യുവജനങ്ങള്‍ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം: ബിഷപ് ആന്റണി വാലുങ്കല്‍

കൊച്ചി: യുവജനങ്ങള്‍ സഭയുടെയും സമൂഹത്തിന്റെയും ചാലകശക്തികളാണെന്നും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് യുവജനങ്ങള്‍ നേതൃത്വം നല്‍കണമെന്നും വരാപ്പുഴ രൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍. എറണാകുളം ആശീര്‍ഭവനില്‍ കെസിവൈഎം സംസ്ഥാന സമിതിയുടെ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും കര്‍മ്മപദ്ധതി

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.