ലോകസമാധാനത്തിനായി സര്‍വ്വമത പ്രാര്‍ത്ഥന

interfaith prayer for world peace

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ യുദ്ധങ്ങളും സംഘര്‍ഷങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, സമാധാനത്തിന്റെ സന്ദേശവുമായി കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) നേതൃത്വത്തില്‍ സര്‍വ്വമത പ്രാര്‍ത്ഥന നടത്തി.

‘ശാന്തി സഭ’ എന്ന പേരില്‍ ഡല്‍ഹി സിബിസിഐ കേന്ദ്രത്തില്‍ നടന്ന പ്രാര്‍ത്ഥനാ യോഗം സംഘടിപ്പിച്ചത് സിബിസിഐയുടെ മതാന്തര സംവാദത്തിനും എക്യുമെനിസത്തിനുമുള്ള കമ്മീഷനാണ്.

സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ആന്റണി പൂള, വൈസ് പ്രസിഡന്റുമാരായ ആര്‍ച്ചുബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ്, ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ്  ഡോ. അനില്‍ ജോസഫ് തോമസ് കൂട്ടോ, ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. മാത്യു കോയിക്കല്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ഡോ. അനില്‍ ജോസഫ് കൂട്ടോയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങില്‍   ബ്രഹ്‌മാകുമാരി ഹുസൈന്‍ ബന്ദി ഇമാം ശാന്തി പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. ഡോ. എ.കെ മെര്‍ച്ചന്റ് (ബഹായി), ആചാര്യ യെഷി ഫണ്ട്സോക്ക് (ബുദ്ധമതം), സ്വാമി സര്‍വ്വലോകാനന്ദ (ഹിന്ദുമതം), ഡോ. വാരിസ് ഹുസൈന്‍ (ഇസ്ലാം), ആചാര്യ ലോകേഷ് മുനി (ജൈനമതം), മറസ്ബാന്‍ നരിമാന്‍ സായ്വാല (സൊരാസ്ട്രിയന്‍) എന്നിവരും പ്രാര്‍ത്ഥനകള്‍ നടത്തി.

‘കര്‍ത്താവേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഉപകരണമാക്കണമേ’ എന്ന ഫ്രാന്‍സിസ് അസീസി യുടെ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ സമാ പിച്ചത്.

Related Articles
Mar Joseph Kallarangatt community unity message overcome threats

സമുദായം ഒന്നിച്ചു നിന്നാല്‍ ഏത് ഭീഷണിയെയും അതിജീവിക്കാം:  മാര്‍ കല്ലറങ്ങാട്ട്

പാലാ: സമുദായം ഒന്നിച്ചു നിന്നാല്‍ ഏതു ഭീഷണിയെയും അതിജീവിക്കാമെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്  കല്ലറങ്ങാട്ട്.  സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക അല്മായ സംഘടനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ  108-ാം ജന്മദിന സമ്മേളനം പൈക സെന്റ്

Read More »
Kulathuvayal pilgrimage world peace prayer

ലോകസമാധാനത്തിന് ആഹ്വാനം ചെയ്ത് കുളത്തുവയല്‍ തീര്‍ത്ഥാടനം

താമരശേരി:  നാല്‍പതാം വെള്ളിയോടനുബന്ധിച്ച് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ നടന്ന ഒമ്പതാമത് കുളത്തുവയല്‍ തീര്‍ത്ഥാടനത്തില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു. ലോക സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്നും കുരിശിലെ കൃപയുടെ സമ്പന്നത അനുഭവിക്കുവാനുള്ള പരിശ്രമമാണ് തീര്‍ത്ഥാടനമെന്നും മാര്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.