മധ്യപൂര്‍വേഷ്യയില്‍ സമാധാനം; പാപ്പയുടെ ആഹ്വാനത്തിന് ഐക്യദാര്‍ഢ്യവുമായി സിബിസിഐ

CBCI supports Pope peace Middle East

ന്യൂഡല്‍ഹി: മധ്യപൂര്‍വേഷ്യയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, സമാധാനത്തി നായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ നടത്തിയ ആഹ്വാനത്തിന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) പ്രാര്‍ത്ഥനാപൂര്‍ണമായ ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു.

സായുധ ഏറ്റുമുട്ടലുകള്‍ക്ക് പകരം ചര്‍ച്ചകളുടെ പാത തിരഞ്ഞെടുക്കാന്‍ ലോകസമൂഹത്തെ ഓര്‍മ്മി പ്പിക്കുന്ന മാര്‍പാപ്പയുടെ സന്ദേശം ഏറെ പ്രാധാന്യമ ര്‍ഹിക്കുന്നതാണെന്ന് സിബിസിഐ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഭീതിയും അനിശ്ചിത ത്വവും മേഖലയെ വിഴുങ്ങുമ്പോള്‍, നയതന്ത്രപരമായ മാര്‍ഗങ്ങളിലൂടെ സമാധാനം പുനഃസ്ഥാപിക്കാനുള്ള പരിശുദ്ധ പിതാവിന്റെ ശബ്ദം പ്രത്യാശയുടെ കിരണമാണെന്ന് മെത്രാന്‍ സമിതി നിരീക്ഷിച്ചു.

ശത്രുത വെടിയാനും നിരപരാധികളുടെ ജീവന്‍ സംരക്ഷിക്കാനും ലോകനേതാക്കള്‍ മുന്നോട്ടു വരണമെന്ന് മാര്‍പാപ്പ ആവര്‍ത്തിച്ച് ആവശ്യപ്പെട്ട കാര്യം പ്രസ്താവനയില്‍ എടുത്തുപറഞ്ഞു. യുദ്ധം മൂലം ലക്ഷക്കണക്കിന് ആളുകള്‍ കുടിയൊഴിപ്പി ക്കപ്പെടുന്നതിലും ദുരിതമനുഭവിക്കുന്നതിലും മെത്രാന്‍ സമിതി ആശങ്ക രേഖപ്പെടുത്തി.

ദുരിതബാധിതര്‍ക്ക് തടസമില്ലാത്ത സഹായം എത്തിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണമെന്നും ബിഷപ്പുമാര്‍ ആഹ്വാനം ചെയ്തു. മേഖലയിലെ സമാധാനത്തിനും ലോകനേതാക്കള്‍ വിവേകത്തോടെ തീരുമാനങ്ങള്‍ എടുക്കുന്നതിനായി വിശ്വാസികള്‍ പ്രാര്‍ത്ഥിക്കണമെന്ന് മെത്രാന്‍ സമിതി അഭ്യര്‍ത്ഥിച്ചു.

Related Articles
Bishop Osorio Sithora shot dead

അനുരഞ്ജനത്തിന്‍റെ ഇടയന്‍ ബിഷപ് ഒസോറിയോ സിത്തോറ വെടിയേറ്റു കൊല്ലപ്പെട്ടു

മാപുതോ/മൊസാംബിക്ക്: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ, ക്വെലിമാന്‍ രൂപത ബിഷപ് ഒസോറിയോ സിത്തോറ അഫോന്‍സോ വെടിയേറ്റ് കൊല്ലപ്പെട്ടു. ജൂണ്‍ 6-ാം തിയതി പുലര്‍ച്ചെയാണ് 54 വയസുകാരനായ മിഷനറീസ് ഓഫ് കണ്‍സൊലേറ്റ സന്യാസസഭാംഗമായ ബിഷപ്പിനെ വെടിയേറ്റ നിലയില്‍

Read More »
Pope Leo intervention revives Padre Pio hospital

ലിയോ പാപ്പയുടെ അസാധാരണ ഇടപെടല്‍;വിശുദ്ധ പദ്രെ പിയോ സ്ഥാപിച്ച ആതുരസേവന കേന്ദ്രത്തിന് പുതുജീവന്‍

വത്തിക്കാന്‍ സിറ്റി: ഇറ്റലിയിലെ സാന്‍ ജിയോവാനി റൊട്ടോണ്ടോയില്‍ വിശുദ്ധ പാദ്രെ പിയോ സ്ഥാപിച്ച വിഖ്യാതമായ ആതുരസേവന-കാരുണ്യ കേന്ദ്രമായ ‘ഹൗസ് ഫോര്‍ ദി റിലീഫ് ഓഫ് സഫറിംഗ്’ പുനരുജ്ജീവിപ്പിക്കാന്‍ പുതിയ കമ്മീഷന് രൂപം നല്‍കി ലിയോ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.