ദൈവകരുണയുടെ സാഗരമായി ചേര്‍ത്തല; മഹാസംഗമം ഭക്തിസാന്ദ്രം

Cherthala Divine Mercy gathering devotees

ചേര്‍ത്തല: കരുണയുടെ സന്ദേശം ഹൃദയത്തിലേറ്റുവാങ്ങി കേരളത്തിലെ 32 രൂപതകളില്‍നിന്നുള്ള ആയിരക്കണക്കിനു പ്രതിനിധികള്‍ പങ്കെടുത്ത ദൈവകരുണയുടെ പ്രേഷിതരുടെ മഹാസംഗമം ചേര്‍ത്തല, മായിത്തറ സേക്രട്ട് ഹാര്‍ട്ട് ദൈവാലയത്തില്‍ സമാപിച്ചു.

വിശ്വാസവും ആത്മീയതയും ഒത്തുചേര്‍ന്ന ചടങ്ങുകള്‍ക്ക് ദൈവാലയവും സെന്റ് മൈക്കിള്‍സ് കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയവും സാക്ഷ്യംവഹിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ 12 മണിക്കു നടന്ന ദൈവകരുണയുടെ മഹോന്നതദര്‍ശനത്തോടെയാണ് തിരുനാളാഘോഷങ്ങള്‍ക്കു തുടക്കമായത്. ആലപ്പുഴ രൂപത വികാരി ജനറാള്‍ മോണ്‍. ജോയ് പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച പരിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന്, രൂപതയിലെ മുതിര്‍ന്ന വൈദികന്‍ മോണ്‍.മാത്യു നൊറോണ ദൈവകരുണയുടെ പതാക ഉയര്‍ത്തി.

നേരത്തെ സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റഫേല്‍ തട്ടില്‍ ആശിര്‍വദിച്ചു നല്‍കിയ പതാകയാണിത്. അര്‍ദ്ധരാത്രിയിലും ആയിരക്കണക്കിനു യുവതീയുവാക്കളുടെ സജീവസാന്നിധ്യം ചടങ്ങുകളെ ശ്രദ്ധേയമാക്കി.

സംഗമത്തിന്റെ ഏറ്റവും ആകര്‍ഷകമായ ചടങ്ങ് 195 ലോകരാജ്യങ്ങളുടെ പതാകയുമായി യുവാക്കള്‍ നടത്തിയ പ്രദക്ഷിണമായിരുന്നു. സെന്റ് മൈക്കിള്‍സ് കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രദക്ഷിണത്തില്‍ ഓരോ രാജ്യത്തിനും വേണ്ടിയും ലോകസമാധാനത്തിനായും പ്രത്യേക പ്രാര്‍ത്ഥ നകള്‍ നടത്തി. യുദ്ധവും അശാന്തിയും നിറഞ്ഞ കാലഘട്ട ത്തില്‍ കരുണയുടെയും സമാധാനത്തിന്റെയും വലിയ സന്ദേശമാണ് പ്രദക്ഷിണം നല്‍കിയത്.

കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, മെത്രാന്മാരായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍,  ഡോ. ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ് എന്നിവര്‍ പൊന്തിഫിക്കല്‍ ദിവ്യബലിക്കു കാര്‍മ്മികത്വം വഹിച്ചു.

തുടര്‍ന്നു നടന്ന പൊതുസമ്മേളനം, ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ ഉദ്ഘടനംചെയ്തു. ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, മെത്രാന്മാരായ  മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍,  ഡോ. ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ദൈവികകരുണ വെളിപ്പെടുന്നത് കരുണയുള്ള മനുഷ്യരി ലൂടെയാണെന്ന് മെത്രാന്മാര്‍ ഓര്‍മ്മിപ്പിച്ചു.  ഓരോരുത്തരും തങ്ങളോടുതന്നെയും മറ്റുള്ളവരോടും കരുണയുള്ളവരാ യിരിക്കണമെന്ന ആശയമാണ് സമ്മേളനത്തില്‍ പങ്കെടുത്ത സഭാധ്യക്ഷന്മാര്‍ പങ്കുവച്ചത്.

Related Articles
Carlo Acutis Eucharistic miracles exhibition

ദിവ്യകാരുണ്യ അത്ഭുതങ്ങളിലേക്കും വിശുദ്ധ കുര്‍ബാനയിലേക്കും നയിക്കുന്ന കാര്‍ലോ എക്‌സിബിഷന്‍ ശ്രദ്ധേയമാകുന്നു

തൃശൂര്‍: ദിവ്യകാരുണ്യ അത്ഭുതങ്ങളിലേക്കും വിശുദ്ധ കുര്‍ബാനയിലേക്കും കാഴ്ചക്കാരെ നയിക്കുന്ന കാര്‍ലോ ദിവ്യകാരുണ്യ എക്‌സിബിഷന്‍ ശ്രദ്ധേയമാകുന്നു. തൃശൂര്‍, തലോര്‍ ജെറുസലെം ധ്യാനകേന്ദ്രത്തില്‍ ഫിയാത്ത് മിഷന്‍ സംഘടിപ്പിച്ചിരി ക്കുന്ന ഏഴാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷനോട് (ജിജിഎം)

Read More »
Minor Seminary inaugurated at Vellarikundu

വെള്ളരിക്കുണ്ടില്‍ മൈനര്‍ സെമിനാരി ഉദ്ഘാടനം ചെയ്തു

വെള്ളരിക്കുണ്ട്: തലശ്ശേരി അതിരൂപതയ്ക്കു കീഴില്‍ വെള്ളരിക്കുണ്ടില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സെന്റ് ജോസഫ് മൈനര്‍ സെമിനാരിയുടെ ആശീര്‍വാദവും ഉദ്ഘാടനകര്‍മവും ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വഹിച്ചു. അതിരൂപതയുടെ ഹൃദയമാണ് മൈനര്‍ സെമിനാരിയെന്നും ദൈവത്തിന് ഇഷ്ടപ്പെട്ടവരാണ് വൈദികരാകാന്‍ ഈ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.