ശിശുമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ പുതുഞായര്‍ ആഘോഷവും കുരിശുമല കയറ്റവും

Shishumala pilgrimage New Sunday Way of the Cross

പുല്‍പ്പള്ളി: വയനാടിന്റെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന ശിശുമല മാര്‍ തോമാശ്ലീഹാ തീര്‍ത്ഥാടന കേന്ദ്രത്തില്‍  പുതുഞായര്‍ ആഘോഷവും കുരിശുമല കയറ്റവും  ഏപ്രില്‍ 10 മുതല്‍ 12 വരെ  നടക്കും.

10 ന് വൈകുന്നേരം 4.15-ന് മലയടിവാരത്തുനിന്നും കുരിശിന്റെ വഴി ആരംഭിക്കും. തുടര്‍ന്ന് വൈകുന്നേരം അഞ്ചിന് മലമുകളില്‍ കൊടിയേറ്റ് കര്‍മ്മം. 5.15-ന് വികാരി ഫാ. ബിജു മാവറയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന.

11 – ന് വൈകുന്നേരം 4.15-ന് കുരിശിന്റെ വഴിയും 5 മണിക്ക്  ഫാ. സജി ഇളയിടത്തിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷ പൂര്‍വ്വമായ തിരുനാള്‍ കുര്‍ബാനയും സന്ദേശവും. രാത്രി 8 മണിക്ക് ഫാ. സണ്ണി തോട്ടപ്പള്ളി വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കും.

12 ന് പുതുഞായറാഴ്ച രാവിലെ 7ന് ആഘോഷമായ കുര്‍ബാന (മലങ്കര റീത്തില്‍) ഫാ. ജെയിംസ് മലേപറമ്പിലിന്റെ മുഖ്യകാര്‍മികത്വം വഹിക്കും.

9 മണിക്ക് മലയടിവാരത്തുനിന്നും സ്ലീവാപാത. 10 മണിക്ക് ഫാ. എബ്രഹാം നാടുക്കുന്നേല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന ആഘോഷപൂര്‍വ്വമായ തിരുനാള്‍ കുര്‍ബാനയും സന്ദേശവും. ഞായറാഴ്ച രാവിലെ 8.30 മുതല്‍ നേര്‍ച്ചഭക്ഷണ വിതരണവുമുണ്ട്.

Related Articles
Blessed Mar Ivanios memorial candle procession

ധന്യന്‍ മാര്‍ ഈവാനിയോസിന്റെ ഓര്‍മപ്പെരുന്നാള്‍; മെഴുകുതിരി പ്രദക്ഷിണം ഇന്ന്

തിരുവനന്തപുരം: ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 73-ാം ഓര്‍മപ്പെരുന്നാളി നോടനുബന്ധിച്ച് പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയിലെ കബറിങ്കലേക്ക് നടത്തുന്ന തീര്‍ഥാടന പദയാത്ര ഇന്ന്  (ജൂലൈ 14) സമാപിക്കും. തുടര്‍ന്ന് ആറിനു മേജര്‍ ആര്‍ച്ചുബിഷപ്

Read More »
Kulathuvayal pilgrimage world peace prayer

ലോകസമാധാനത്തിന് ആഹ്വാനം ചെയ്ത് കുളത്തുവയല്‍ തീര്‍ത്ഥാടനം

താമരശേരി:  നാല്‍പതാം വെള്ളിയോടനുബന്ധിച്ച് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ നടന്ന ഒമ്പതാമത് കുളത്തുവയല്‍ തീര്‍ത്ഥാടനത്തില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു. ലോക സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്നും കുരിശിലെ കൃപയുടെ സമ്പന്നത അനുഭവിക്കുവാനുള്ള പരിശ്രമമാണ് തീര്‍ത്ഥാടനമെന്നും മാര്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.