പാക്കിസ്ഥാനില്‍ ഈസ്റ്റര്‍ പ്രദക്ഷിണത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി 60 പേര്‍ക്ക് പരിക്ക്; ഭീകരാക്രമണമെന്ന് സംശയം

Pakistan Easter procession truck crash

ഗുജ്രന്‍വാല (പാക്കിസ്ഥാന്‍): പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഈസ്റ്റര്‍ ദിനത്തില്‍ പുലര്‍ച്ചെ വിശ്വാസികള്‍ നടത്തിയ പ്രദക്ഷിണത്തിലേക്ക് അതിവേഗത്തില്‍ വന്ന ട്രക്ക് ഇടിച്ചുകയറി 60 പേര്‍ക്ക് പരിക്ക്. ഇതില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഏപ്രില്‍ 5 ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ പഞ്ചാബ് പ്രവിശ്യയിലെ ഗുജ്രന്‍വാലയിലുള്ള വസീരാബാദ് റോഡിന് സമീപമാണ് ദാരുണമായ ഈ സംഭവം നടന്നത്.

സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി കാത്തലിക് ദൈവാലത്തിലേക്ക് ഇരുനൂറോളം വരുന്ന വിശ്വാസികള്‍ മെഴുകുതിരികളുമായി ഗാനങ്ങള്‍ ആലപിച്ച്  നീങ്ങുമ്പോഴാണ് അപകടമുണ്ടായത്. അതിവേഗത്തില്‍ വന്ന ട്രക്ക് വിശ്വാസികള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പ്രദക്ഷിണത്തിന് നേതൃത്വം നല്‍കിയ ഫാ. ഷാരൂഖ് നഥാനിയേല്‍ സംഭവത്തെ അതിശക്തമായി അപലപിച്ചു. ഇത്രയധികം ആളുകള്‍ പാട്ടുപാടിയും പടക്കം പൊട്ടിച്ചും നീങ്ങുന്ന ഒരു യാത്ര ഡ്രൈവര്‍ കണ്ടില്ല എന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് ഫാ. ഷാരൂഖ്   പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ ഇത്തരം പ്രഘോഷണങ്ങള്‍ക്ക് സുരക്ഷാ സേനയുടെ സംരക്ഷണം ലഭിക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ ഇത്തവണ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ഫാ. നഥാനിയേല്‍ ചൂണ്ടിക്കാട്ടി.

സംഭവത്തില്‍ പോലീസ് കേസെടുക്കുകയും ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതൊരു ആസൂത്രിത ആക്രമണമാണോ അതോ അശ്രദ്ധമായ ഡ്രൈവിംഗ് കൊണ്ടുണ്ടായതാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

Related Articles
Hamilton Resurrection visual presentation

ഹാമില്‍ട്ടണിലെ ഉയിര്‍പ്പിന്റെ ദൃശ്യാവിഷ്‌ക്കാരം ശ്രദ്ധേയമായി

ഹാമില്‍ട്ടണ്‍ (ന്യൂസിലാന്‍ഡ്): സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ (എസ്എംവൈഎം) നേതൃത്വത്തില്‍ ഹാമില്‍ട്ടണില്‍ നടന്ന കുരിശിന്റെ വഴിയും ഈശോയുടെ ഉയിര്‍പ്പിന്റെ ദൃശ്യാവിഷ്‌ക്കാരവും ശ്രദ്ധേയമായി. വിശുദ്ധവാരത്തിലെ തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. ജോയ് തോറ്റംകര സിഎസ്എസ്ആര്‍, ഫാ. ഷോജിന്‍ ജോസഫ

Read More »
EU intervention Pakistan kidnapped Christian girl

യൂറോപ്യന്‍ യൂണിയന്റെ നിര്‍ണായക ഇടപെടല്‍; 13-കാരിയെ തട്ടിക്കൊണ്ടുപോയ കേസ് പാക്ക് കോടതി പുനഃപരിശോധിക്കും

ഇസ്ലാമാബാദ്:  നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ബാലവിവാഹത്തിനും ഇരയായ മരിയ ഷഹബാസ് എന്ന 13 വയസുകാരിയായ ക്രൈസ്തവ പെണ്‍കുട്ടിയുടെ കേസില്‍, പാക്കിസ്ഥാന്‍ ഫെഡറല്‍ ഭരണഘടനാ കോടതി  വിവാദപരമായ മുന്‍ വിധി പുനഃപരിശോധിക്കും. 2026 മാര്‍ച്ചില്‍  കോടതി പുറപ്പെടുവിച്ച

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.