അപ്പോസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ ചിറപ്പണത്തിന്റെ  നേതൃത്വത്തില്‍ ബെര്‍ലിനില്‍ കുരിശിന്റെ വഴി

Berlin Stations of the Cross Mar Chirappanath Apostolic Visitor

ബെര്‍ലിന്‍: യൂറോപ്പിലെ സീറോമലബാര്‍ അപ്പോസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ  നേതൃത്വത്തില്‍ ജര്‍മ്മനിയുടെ തലസ്ഥാന നഗരമായ ബെര്‍ലിനില്‍ അഖില ജര്‍മ്മനി കുരിശിന്റെ വഴി ഭക്തിനിര്‍ഭരമായി നടന്നു.

സെക്കുലര്‍ ചിന്തകള്‍ക്ക് വേരോട്ടമുള്ള ബെര്‍ലിന്‍ നഗരമധ്യത്തില്‍, ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണകള്‍പുതുക്കി ആയിരക്കണക്കിന് വിശ്വാസികള്‍ ഒന്നിച്ചണിനിരന്നത് യൂറോപ്പിലെ മലയാളി ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസദാ ര്‍ഢ്യത്തിന്റെ വിളംബരമായി മാറി.

മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ഈ മഹാസംഗമത്തിന് നേതൃത്വം നല്‍കിയത് ബെര്‍ലിനിലെ വിന്‍സെന്‍ഷ്യന്‍ വൈദികരാണ്. ആയിരങ്ങള്‍ അണിനിരന്ന ഈ കുരിശിന്റെ വഴി ബെര്‍ലിന്‍ വീഥികളെ പ്രാര്‍ത്ഥനാസാന്ദ്രമാക്കി. കിലോമീറ്ററുകള്‍ താണ്ടി എത്തിയ കുടുംബങ്ങളും യുവജനങ്ങളും കുട്ടികളും അടങ്ങുന്ന വന്‍ ജനാവലി ഓരോ സ്ഥലത്തു ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു.

 ക്രിസ്തുവിന്റെ കുരിശ് ദുഃഖത്തിന്റെ അടയാളമല്ല, മറിച്ച് രക്ഷയുടെ വഴിയും പ്രത്യാശയുടെ സന്ദേശ വുമാണെന്ന് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ആമുഖ സന്ദേശത്തില്‍ പറഞ്ഞു.

ബെര്‍ലിനിലും പരിസര പ്രദേശങ്ങളിലും ശുശ്രൂഷ ചെയ്യുന്ന നിരവധി വൈദികരും സിസ്റ്റേഴ്‌സും കുരിശിന്റെ വഴി പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു.

Related Articles
Stations of the Cross Europe streets

യൂറോപ്പിലെ തെരുവോരങ്ങളില്‍ ഉയരുന്ന കുരിശിന്റെ വഴികള്‍

തെരുവോരങ്ങളിലെ കുരിശടികള്‍ക്ക് മുന്നില്‍ പ്രാര്‍ഥിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ക്രിസ്തുവില്‍ നിന്നും പിന്തിരിഞ്ഞ് നിന്ന ജര്‍മ്മനി, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഓസ്ട്രിയ എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലെ ഏറ്റവും പുതിയ കാഴ്ചയാണിത്. ഇവിടെയുളള മിക്ക വഴിവക്കിലും ഉയര്‍ന്നുനില്‍ക്കുന്ന കുരിശടികള്‍ ധാരാളം

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.