ദളിത് ക്രൈസ്തവ സംവരണം പുനഃപരിശോധിക്കണമെന്ന ആവശ്യമായി ദുഃഖവെള്ളിയില്‍ ഖമ്മം ബിഷപ്

Dalit Christian reservation review Khammam Bishop

ഹൈദരാബാദ് (തെലങ്കാന): രാജ്യത്തെ ദളിത് ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ ദുഃഖവെള്ളി ദിനത്തില്‍ രാജ്യ ശ്രദ്ധയിലേക്ക് ഉയര്‍ത്തി തെലങ്കാനയിലെ ഖമ്മം രൂപതാധ്യക്ഷന്‍ പ്രകാശ് സഗിലി. ദളിത് ക്രൈസ്തവര്‍ക്ക് സംവരണ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും  സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയിലാണ് അവരെന്നും അദ്ദേഹം പറഞ്ഞു.

ഖമ്മത്ത് നടന്ന ദുഃഖവെള്ളി ശുശ്രൂഷകള്‍ക്കിടെ സംസാരിക്കുകയായിരുന്നു ബിഷപ് പ്രകാശ്. ദളിത് ക്രൈസ്തവര്‍ക്ക് സംവരണാനുകൂല്യം നിഷേധിച്ച സുപ്രീംകോടതി വിധിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  

ഭരണഘടനയുടെ 13, 14, 25 അനുച്ഛേദങ്ങള്‍ മതസ്വാ തന്ത്ര്യവും നിയമത്തിന് മുന്നില്‍ തുല്യതയും ഉറപ്പുനല്‍കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത് വ്യക്തി പരമായ തീരുമാനമാണെന്നും, അതിന്റെ പേരില്‍ ചരിത്രപരമായ സാമൂഹിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങള്‍ നിഷേധി ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

1950-ലെ പ്രസിഡന്‍ഷ്യല്‍ ഉത്തരവിലെ വ്യവസ്ഥ കളെ ബിഷപ് വിമര്‍ശിച്ചു. നിലവില്‍ ഹിന്ദു, സിഖ്, ബുദ്ധ മതവിഭാഗങ്ങളിലെ ദളിതര്‍ക്ക് മാത്രമാണ് പട്ടികജാതി പദവി ലഭിക്കുന്നത്. ക്രൈസ്തവരെ ഇതില്‍നിന്ന് ഒഴിവാക്കിയത് വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ ദളിത് ക്രിസ്ത്യാനികള്‍ക്ക് വലിയ തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു.

തലമുറകളായി ദളിതര്‍ വിവേചനം  നേരിടുന്ന വരാണ്. സംവരണ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് അവരെ കൂടുതല്‍ പാര്‍ശ്വവല്ക്കരിക്കാന്‍ മാത്രമേ ഉപകരിക്കൂ; ബിഷപ് പ്രകാശ് സഗിലി ചൂണ്ടിക്കാട്ടി.

Related Articles
Dalit Christians justice denial central government intervention

ദലിത് ക്രൈസ്‌തവർക്ക് നീതിനിഷേധം തുടരുന്നു; കേന്ദ്രസർക്കാർ ഇടപെടൽ അനിവാര്യം

ന്യൂഡൽഹി: ഹിന്ദു, സിഖ്, ബുദ്ധ മതങ്ങൾ ഒഴികെയുള്ള മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്ന ദളിതർക്ക് ഭരണഘടനാപരമായ പട്ടികജാതി പദവിക്കും നിയമ പരിരക്ഷയ്ക്കും അർഹതയുണ്ടാവില്ലെന്ന്  മാർച്ച് 24-ന് സുപ്രീം കോടതി ആവർത്തിച്ചു. ഇത്തരത്തിൽ മതം മാറുന്നവർക്ക്

Read More »
CBCI strengthens Dalit Christians rights movement

ദളിത് ക്രിസ്ത്യാനികളുടെ അവകാശ പോരാട്ടം ശക്തമാക്കാന്‍ സിബിസിഐ; അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: രാജ്യത്തെ ദളിത് ക്രൈസ്തവരുടെ ദീര്‍ഘകാലമായുള്ള നിയമപരവും സാമൂഹികവുമായ അവകാശ പോരാട്ടങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം പകരാന്‍ കത്തോലിക്ക മെത്രാന്‍ സമിതി  (സിബിസിഐ) കര്‍മ്മരേഖ തയ്യാറാക്കുന്നു. ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.