
വത്തിക്കാൻ സിറ്റി: പെസഹാ വ്യാഴാഴ്ച അർപ്പിക്കുന്ന ദിവ്യബലിയിൽ ‘കർത്താവിൻ്റെ അന്ത്യത്താഴ’ (In Coena Domini) സ്മരണാ കർമ്മങ്ങൾക്കിടയിൽ പന്ത്രണ്ട് വൈദികരുടെ പാദങ്ങൾ ലിയോ പതിനാലാമൻ മാർപാപ്പ കഴുകും. റോമിലെ സെൻ്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ വൈകുന്നേരം 5:30-നാണ് തിരുക്കർമ്മങ്ങൾ ആരംഭിക്കുന്നത്.
പാദക്ഷാളന കർമ്മത്തിനായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരിൽ പതിനൊന്ന് പേരും കഴിഞ്ഞ വർഷം മാർപാപ്പ നേരിട്ട് വൈദിക പട്ടം നൽകിയവരാണ്. പന്ത്രണ്ടാമനായ ഫാ. റെൻസോ ചീസ, റോമിലെ സെമിനാരിയുടെ സ്പിരിച്വൽ ഡയറക്ടറും. ദിവ്യബലിക്ക് ശേഷം, സെൻ്റ് ഫ്രാൻസിസ് ചാപ്പലിൽ പ്രത്യേകം തയ്യാറാക്കിയ ഇടത്തിലേക്ക് മാർപാപ്പ പരിശുദ്ധ കുർബാന മാറ്റി സ്ഥാപിക്കും.

