ഈസ്റ്റര്‍ സമാധാനത്തിന്റെ സമയം; വെടിനിര്‍ത്തലിന് ട്രംപ് തയാറാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് പാപ്പ

Pope Easter peace call Trump ceasefire hope

വത്തിക്കാന്‍ സിറ്റി: ഈസ്റ്റര്‍ ഏറ്റവും പവിത്രമായ സമയമാണെന്നും അത് സമാധാനത്തിന്റെ സമായമായിരിക്കണെന്നും ലോകത്തെ ഓര്‍മിപ്പിച്ച് ലിയോ 14-ാമന്‍ പാപ്പ. എന്നാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നിരപരാധികളായ കുട്ടികള്‍ ഉള്‍പ്പെടെ അനേകര്‍ കൊല്ലപ്പെടുന്നതും ദുരിതമനുഭവിക്കുന്നതായും പാപ്പ പറഞ്ഞു.

മധ്യേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നു എന്ന വാര്‍ത്തകളില്‍ പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. അക്രമവും ബോംബാക്രമണവും കുറയ്ക്കുന്നതിനുള്ള ഒരു വഴി  ട്രംപ് കണ്ടെത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും അത് സാധ്യമായാല്‍  ഇന്ന് മിഡില്‍ ഈസ്റ്റിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും പടര്‍ന്നുകൊണ്ടിരിക്കുന്ന വെറുപ്പ് ഇല്ലാതാക്കുന്നതിനുള്ള പ്രധാനപ്പെട്ട സംഭാവനയായി അത് മാറുമെന്നും കാസ്റ്റല്‍ ഗാണ്ടോള്‍ഫോയിലെ പേപ്പല്‍ വസതിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാപ്പ പറഞ്ഞു.

അക്രമവും വെറുപ്പും യുദ്ധവും അനുഭവിക്കുന്ന നിരപരാധികളിലൂടെ ക്രിസ്തു ഇന്നും ക്രൂശിക്കപ്പെടുകയാണെന്നും, അവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ലോകനേതാക്കള്‍ ചര്‍ച്ചയുടെ മേശയിലേക്ക് മടങ്ങിവരണമെന്നും പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കണ്ടെത്തണമെന്നും പാപ്പ ആവശ്യപ്പെട്ടു. ‘നമുക്ക് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടാം. നമ്മള്‍ പ്രോത്സാഹിപ്പിക്കുന്ന അക്രമത്തിന്റെ അളവ് കുറയ്ക്കാനുള്ള വഴികള്‍ കണ്ടെത്താം. ഈ ഈസ്റ്റര്‍ കാലത്തെങ്കിലും നമ്മുടെ ഹൃദയങ്ങളില്‍ സമാധാനം വാഴട്ടെ,’ പാപ്പ ലോകനേതാക്കളോട് ആഹ്വാനം ചെയ്തു.

Related Articles
Pope Cameroon Mass Japoma 2 million faithful

പാപ്പ ഇന്ന്  കാമറൂണില്‍; ജപ്പോമയിലെ പേപ്പല്‍ ദിവ്യബലിയില്‍ പ്രതീക്ഷിക്കുന്നത് 20 ലക്ഷം പേരെ

ഡുവാല/കാമറൂണ്‍:  ലിയോ 14-ാമന്‍ പാപ്പയുടെ ആഫ്രിക്കന്‍ പര്യടനത്തിന്റെ രണ്ടാം ഘട്ടമായ കാമറൂണ്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. യാവുണ്ടെ എന്‍സിമാലെന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന പാപ്പക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. തുടര്‍ന്ന് പ്രസിഡന്റും മറ്റ് ഉന്നത

Read More »
Pope calls for peace from the heart

‘സമാധാനം ഹൃദയത്തില്‍ നിന്ന് തുടങ്ങണം’;ആഗോളസമാധാനത്തിനുള്ള പാപ്പയുടെ ആഹ്വാനവുമായി കണ്‍സിസ്റ്ററി സമാപിച്ചു

വത്തിക്കാന്‍ സിറ്റി: അക്രമം നിരാകരിക്കാനും അനുരഞ്ജനത്തിനായുള്ള ദൈവികപാതകള്‍ കണ്ടെത്താനും സഭ ലോകത്തെ സഹായിക്കണമെന്നുമുള്ള പാപ്പയുടെ ആഹ്വാനത്തോടെ വത്തിക്കാനില്‍ നടന്ന കര്‍ദിനാള്‍മാരുടെ അസാധാരണ കണ്‍സിസ്റ്ററി സമാപിച്ചു. ഹൃദയത്തിലാണ് സമാധാനം തീരുമാനിക്കപ്പെടുന്നതെന്നും എല്ലാ രാജ്യങ്ങള്‍ക്കും എല്ലാ  ദേശങ്ങള്‍ക്കും

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.