ഡിവൈന്‍ മേഴ്‌സി  തിരുനാള്‍; ഫിലി പ്പിന്‍സിനെദൈവ കരുണയ്ക്കായി പുനഃസമര്‍പ്പിക്കും

Divine Mercy Sunday Philippines consecration God’s mercy

മനില: ഡിവൈന്‍ മേഴ്‌സി തിരുനാളാചരിക്കുന്ന ഏപ്രില്‍ 12-ന് ഫിലിപ്പിന്‍സിനെ ദൈവ കരുണയ്ക്കായി പുനഃപ്രതിഷ്ഠിക്കും. 2025-ല്‍  രാജ്യത്തെ മെത്രാന്‍സമിതിയുടെ നേതൃത്വത്തില്‍ ഫിലിപ്പിന്‍സിനെ ദൈവകരുണയ്ക്കായി സമര്‍പ്പിച്ചിരുന്നു. ലോകത്താദ്യമായി ദൈവകരുണയ്ക്കായി സമര്‍പ്പിക്കപ്പെട്ട രാജ്യമായി അന്ന് ഫിലിപ്പിന്‍സ് മാറി. ആ ചരിത്രപരമായ ചടങ്ങിന്റെ തുടര്‍ച്ചയാണ് ഈ വര്‍ഷത്തെ പുനഃസമര്‍പ്പണം.

ഏപ്രില്‍ 12-ന് രാജ്യത്തുടനീളമുള്ള ദൈവാലയങ്ങളില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനകളില്‍ പ്രത്യേക പ്രതിഷ്ഠാ പ്രാര്‍ത്ഥനകള്‍ നടക്കും. ആഗോളതലത്തിലും പ്രാദേശികമായും രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്കിടയില്‍ ജനങ്ങള്‍ക്ക് പ്രത്യാശ നല്‍കുക എന്നതാണ് ഈ സമര്‍പ്പണത്തിന്റെ ലക്ഷ്യമെന്ന് ഫിലിപ്പിനോ പ്രസിഡന്റും ലിപ ആര്‍ച്ചുബിഷപ്പുമായ ഗില്‍ബര്‍ട്ട് ഗാര്‍സെറ പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ കത്തോലിക്കാ രാജ്യമായ ഫിലിപ്പീന്‍സിലെ 80 ശതമാനത്തോളം ജനങ്ങള്‍ കത്തോലിക്ക വിശ്വാസികളാണ്.

Related Articles
United States consecrated to Sacred Heart June 11

ജൂണ്‍ 11ന് അമേരിക്കയെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കും

വാഷിംഗ്ടണ്‍ ഡിസി: ജൂണ്‍ 11-ന് അമേരിക്കയെ യേശുവിന്‍റെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കാനുള്ള യുഎസ് ബിഷപ്പുമാരുടെ തീരുമാനം യേശുവിന്റെ രാജത്വം അംഗീകരിക്കുന്നതിന്‍റെ അടയാളമാണെന്ന് യുഎസിലെ പോര്‍ട്ട്‌ലാന്‍ഡ് അതിരൂപത ആര്‍ച്ചുബിഷപ് അലക്‌സാണ്ടര്‍ സാംപിള്‍. ലിയോ 13-ാമന്‍ പാപ്പ യേശുവിന്‍റെ 

Read More »
St. Margaret Mary Alacoque relic visits USA

ഈശോ തിരുഹൃദയ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയ വിശുദ്ധ മേരി അലക്കോക്കിന്റെ തിരുശേഷിപ്പ് യുഎസില്‍;11ന് യുഎസിനെ തിരുഹൃദയത്തിന് സമര്‍പ്പിക്കും

ന്യൂയോര്‍ക്ക്: ഈശോ തന്റെ തിരുഹൃദയ രഹസ്യങ്ങള്‍ വെളിപ്പെടുത്തി നല്‍കിയ ഫ്രഞ്ച് സന്യാസിനിയായ വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിന്റെ  തിരുശേഷിപ്പുകള്‍ അമേരിക്കയിലെത്തിച്ചു. യുഎസിലെ കത്തോലിക്ക മെത്രാന്‍സമിതിയുടെ നേതൃത്വത്തില്‍ ജൂണ്‍ 11-ന് രാജ്യത്തെ മുഴുവനായും ഈശോയുടെ തിരുഹൃദയത്തിന്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.