എഫ്‌സിആര്‍എ ഭേദഗതികള്‍ക്കെതിരെ കെഎല്‍സിഎ

KLCA opposes FCRA amendments India

കൊച്ചി: വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്സിആര്‍എ-യില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭേദഗതികള്‍ക്കെതിരെ കെഎല്‍സിഎ വരാപ്പുഴ അതിരൂപത മാനേജിംഗ് കൗണ്‍സില്‍ പ്രതിഷേധിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയരുന്ന പ്രതിഷേധങ്ങളെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സമീപനം ജനാധിപത്യത്തിന് അനുരൂപമല്ലെന്ന് യോഗം നിരീക്ഷിച്ചു.

ഈ വിഷയത്തെ ഒരു രാഷ്ട്രീയ വിവാദമായി ചുരുക്കി കാണാന്‍ കഴിയില്ലെന്നും, സാമൂഹിക നീതിയുടെയും മാനവിക മൂല്യങ്ങളുടെയും പശ്ചാത്തലത്തില്‍ വിലയിരുത്തേണ്ടതാണെന്നും യോഗം ചൂണ്ടിക്കാട്ടി.

ദീര്‍ഘകാലമായി ക്രിസ്തീയ സഭകളും അനുബന്ധ സംഘടനകളും വിദേശ സഹായങ്ങള്‍ ഉപയോഗപ്പെടുത്തി ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും ആരോഗ്യ പരിപാലനത്തിനും വിദ്യാഭ്യാസ വികസനത്തിനും നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നുള്ള യാഥാര്‍ത്ഥ്യം മനസിലാ ക്കണം. അനാഥാലയങ്ങള്‍, വയോജന പരിപാലന കേന്ദ്രങ്ങള്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള സേവന സ്ഥാപനങ്ങള്‍, ഭക്ഷ്യവിതരണം, പോഷകാഹാര പദ്ധതികള്‍, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങ ള്‍ക്ക് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരി ക്കുന്നത്.

എഫ്സിആര്‍എ ഭേദഗതികള്‍ ഈ സഹായങ്ങളെ തടസപ്പെടുത്തുന്നതിലൂടെ നിരവധി സേവന സ്ഥാപനങ്ങളുടെ നിലനില്‍പ്പിനേയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും യോഗം പ്രകടിപ്പിച്ചു.

കൂടാതെ, വിദേശത്ത് സേവനം ചെയ്യുന്ന വൈദികരും സിസ്റ്റേഴ്‌സും സ്വന്തം നാട്ടിലെ ഇടവകകളെയും സ്ഥാപനങ്ങളെയും പിന്തുണയ് ക്കുന്നതും ഈ നിയമത്തിന്റെ അടിസ്ഥാന ത്തിലാണെന്നും, ഈ യാഥാര്‍ത്ഥ്യങ്ങളെ അവഗണിച്ച് തെറ്റായ ധാരണകള്‍ സൃഷ്ടിക്കുന്നത് സമൂഹത്തില്‍ അനാവശ്യ സംഘര്‍ഷങ്ങള്‍ക്കിടയാക്കുമെന്നുംകൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.

കെഎല്‍സിഎ വരാപ്പുഴ അതിരൂപത മാനേജിംഗ് കൗണ്‍സില്‍ പ്രസിഡന്റ് റോയ് ഡിക്കൂഞ്ഞ അധ്യക്ഷത വഹിച്ചു. അതിരൂപത ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.സോജന്‍ മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍,ജനറല്‍ സെക്രട്ടറി റോയ് പാളയത്തില്‍, ഖജാന്‍ജി എന്‍. ജെ പൗലോസ്, സംസ്ഥാന സമിതി അംഗം സിബി ജോയ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles
KLCA demands urgent government intervention for fishermen safety

മത്സ്യത്തൊഴിലാളികളുടെ സുരക്ഷ; ഗവണ്‍മെന്റിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കെഎല്‍സിഎ

കൊച്ചി: മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കണമെന്നും നൂതന സാങ്കേതികവിദ്യ, വിപണന ശൃംഖല, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച് ക്രിയാ ത്മകമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ

Read More »
KLCA seeks clarity on FCRA amendment

എഫ്‌സിആര്‍എ ചട്ട ഭേദഗതി; ആശങ്കകള്‍ അകറ്റണമെന്ന് കെഎല്‍സിഎ

കൊച്ചി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആര്‍എ) ഭേദഗതികള്‍ ക്കെതിരെ ശക്തമായ എതിര്‍പ്പുകള്‍ നിലനില്‍ക്കെ, ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ ആശങ്ക ഉളവാക്കുന്നതാണെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍ സിഎ).  ജൂണ്‍ 22 മുതല്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.