എഫ്‌സിആര്‍എ നിയമഭേദഗതി; വിനാശകരമായ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണം: സിബിസിഐ

FCRA amendment withdraw proposals CBCI demand

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ (എഫ്‌സിആര്‍എ) ഭേദഗതി ബില്ലിലെ വിനാ ശകരമായ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്നും വിശദമായ ചര്‍ച്ചകള്‍ക്കായി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നിവേദനം നല്‍കി.  

 ബില്ലിലെ വ്യവസ്ഥകള്‍ സന്നദ്ധ സേവന മേഖലയെ തകര്‍ക്കുമെന്ന് മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടി. പുതിയ ഭേദഗതി പ്രകാരം എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ കാലാവധി അവസാനിക്കുകയോ, സര്‍ക്കാര്‍ പുതുക്കി നല്‍കാതി രിക്കു കയോ, സംഘടനകള്‍ സ്വമേധയാ രജിസ്‌ട്രേഷന്‍ ഉപേക്ഷി ക്കുകയോ ചെയ്താല്‍ ആ സംഘടനയുടെ ആസ്തികള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ വ്യവസ്ഥയുണ്ട്.

ഭാഗികമായി മാത്രം വിദേശ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ആസ്തികളും ഇത്തരത്തില്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നത് സ്വത്തവകാശത്തെ സംരക്ഷിക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 300 -എയുടെ ലംഘനമാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലും, ദളിത്-ആദിവാസി വിഭാഗങ്ങള്‍ക്കിടയിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ഈ നിയമം ഗുരുതരമായി ബാധിക്കും. രജിസ്‌ട്രേഷന്‍ പുതുക്കാത്തതിന്റെ പേരില്‍ ദശകങ്ങളായി പ്രവര്‍ത്തിക്കുന്ന ആശുപത്രികളും സ്‌കൂളുകളും ഇത്തരത്തില്‍ ഏറ്റെടുക്ക പ്പെടുന്നത് ദശലക്ഷക്കണക്കിന് സാധാരണക്കാരെ ദുരിതത്തി ലാക്കുമെന്ന് സിബിസിഐ ജനറല്‍ സെക്രട്ടറി ആര്‍ച്ചുബിഷപ് ഡോ. അനില്‍ ജെ. കൂട്ടോ പറഞ്ഞു.

രജിസ്‌ട്രേഷന്‍ നിരസിക്കുന്നതിന് മുമ്പ് സംഘടനകള്‍ക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കണമെന്നും, പരാതികള്‍ പരിഹരിക്കാന്‍ സ്വതന്ത്രമായ ഒരു അപ്പീല്‍ അതോറിറ്റി രൂപീകരിക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.

Related Articles
CBCI opposes FCRA rule change

എഫ്‌സിആര്‍എ ഫണ്ട് ഇനി ആരോഗ്യമേഖലയില്‍ ചെലവഴിക്കാനാകില്ല; ചട്ടഭേഗതിക്കെതിരെ സിബിസിഐ

ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആര്‍എ) ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിക്കൊണ്ടുള്ള ഭേദഗതിയുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനെതിരെ പ്രതിഷേധവുമായി ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ). ചട്ടഭേദഗതിയിലൂടെ എഫ്‌സിആര്‍എ

Read More »
FCRA amendment unconstitutional CBCI concern India

എഫ്‌സിആര്‍എ ഭേദഗതി ബില്‍ ഭരണഘടനാവിരുദ്ധം; ആശങ്കയറിയിച്ച് സിബിസിഐ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സിആര്‍എ) ഭേദഗതി ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ അപകടകരവും ആശങ്കാജനകവും ഭരണഘടനാവിരുദ്ധവുമാണെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). എഫ്‌സിആര്‍എ ഭേദഗതിയുടെ മറവില്‍ കൊണ്ടുവന്ന

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.