ജീവന്‍റെ സംരക്ഷണത്തിനായി ശബ്ദമുയരണം: മാര്‍ തോമസ് തറയില്‍

protect life message Mar Thomas Tharayil voice for life

ചങ്ങനാശേരി: ജീവന്റെ സംരക്ഷണത്തിനായി  ശബ്ദമുയര്‍ത്താന്‍ നമുക്ക് കഴിയണമെന്നും ഭ്രൂണഹത്യ കൊടും തിന്മയാണെന്നും ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍. പെരുന്ന ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ ചങ്ങനാശേരി അതിരൂപത ജീവന്‍ ജ്യോതിസ് പ്രോലൈഫ് സെല്‍, കൃപ പ്രോ ലൈഫേഴ്‌സ്, പിതൃവേദി, മാതൃവേദി, യുവദീപതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന പ്രോ ലൈഫ് ദിനാഘോഷം  ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജീവന്‍ ദൈവദാനമാണെങ്കില്‍, മരണം ദൈവത്തിനു മാത്രം അവകാശപ്പെട്ടതാണെന്ന സത്യം തിരിച്ചറിയണമെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. പന്ത്രണ്ട് ക്രൈസ്തവരില്‍ നിന്നാണ് ഇന്ന് 2.6 ബില്യനായി ക്രൈസ്തവര്‍  വര്‍ധിച്ചത്. സത്യം വിളിച്ചു പറയാന്‍ നിയോഗിക്കപ്പെട്ട ക്രൈസ്തവര്‍ സത്യം പറഞ്ഞതിന്റെ പേരില്‍, എണ്ണം ചുരുങ്ങിയാലും സത്യം പറയുന്നതില്‍ നിന്ന് പുറകോട്ട് പോകരുതെന്ന് ലിയോ പാപ്പ പറഞ്ഞത് ആര്‍ച്ച് ബിഷപ്   ഓര്‍മിപ്പിച്ചു.

ജീവന്‍ ജ്യോതിസ് പ്രോ ലൈഫ് സെല്‍ ഡയറക്ടര്‍ ഫാ. ജോസഫ് പാറയ്ക്കല്‍, യുവദീപ്തി-എസ്എംവൈഎം ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട്, കൃപ പ്രോ ലൈഫേഴ്‌സ് സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ലൂയീസ് വെള്ളാനിക്കല്‍, പ്രോ ലൈഫ് കോ ഓര്‍ഡിനേറ്റര്‍ ഏബ്രഹാം പുത്തന്‍കളം, ബൈജു ആലഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.

മെത്രാപ്പോലീത്തന്‍ ദേവാലയത്തിലെ കബറിട പള്ളിയില്‍ നടന്ന പ്രോ ലൈഫ് പ്രവര്‍ത്തക സമ്മേളനത്തില്‍ ഫാ. ലൂയീസ് വെള്ളാനിക്കല്‍, ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, ഏബ്രഹാം പുത്തന്‍കളം എന്നിവര്‍ സന്ദേശം നല്‍കി.  അജാതശിശുക്കളുടെ സ്മാരകത്തില്‍ ഫാ ജോസഫ് പാറയ്ക്കല്‍ നടത്തിയ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം പെരുന്ന ബസ് സ്റ്റാന്‍ഡിലേക്ക് ജീവന്‍ സംരക്ഷണ റാലി നടന്നു. റെജി ആഴാംചിറ, ബൈജു ആലഞ്ചേരി, പ്രിന്‍സ് ചക്കാല, ബെന്നിച്ചന്‍, ടോമിച്ചന്‍ കാവാലം, ജോഷി കൊല്ലാപുരം, നിഷ, സിബിച്ചന്‍ ഉപ്പുകുന്നേല്‍, ജെസി ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles
Mar Thomas Tharayil youth migration message

“കുട്ടികൾ മടങ്ങി വരുന്നില്ല, വിദേശത്തെ സുരക്ഷിതത്വം ഇവിടെ ലഭിക്കണം” തുറന്നുപറഞ്ഞ് മാർ തോമസ് തറയിൽ

തിരുവനന്തപുരം: പഠനത്തിനും മറ്റുമായി വിദേശത്തേക്കു പോകുന്ന കുട്ടികള്‍ കേരളത്തിലേക്ക് തിരികെ വരുന്നതിന് ആഗ്രഹിക്കുന്നില്ലെന്നും  വിദേശ രാജ്യങ്ങളില്‍ അവര്‍ക്കു ലഭിക്കുന്ന സുരക്ഷിതത്വബോധം ഇവിടെ ലഭിക്കാത്തതാണ് അതിന്‍റെ കാരണമെന്നും ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍.  ലൂര്‍ദ് സൗഹൃദവേദി

Read More »
Kudamaloor church Holy Week celebrations Mar Raphael Thattil Mar Thomas Tharayil

കുടമാളൂര്‍ പളളിയിലെ വിശുദ്ധവാരച്ചടങ്ങുകള്‍ക്ക് മാര്‍ റാഫേല്‍ തട്ടിലും മാര്‍ തോമസ് തറയിലും

കോട്ടയം: കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയത്തിലെ പീഡാനുഭവ വാരാചരണത്തില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ വിവിധ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.