സ്വിറ്റ്‌സർലൻഡിൽ ഭക്തിനിർഭരമായ വിശുദ്ധവാരാചരണം; പ്രവാസഭൂമിയിൽ  ഓശാനവിളികൾ മുഴങ്ങി

Holy Week Switzerland diaspora Palm Sunday celebration

സൂറിച്ച്: സ്വിറ്റ്‌സർലൻഡിലെ മലയാളി  സമൂഹത്തിന് ഈ വർഷത്തെ ഓശാന ആചരണം വിശ്വാസത്തിന്റെ ആഴവും നാടിന്‍റെ മണവുമുള്ള അവിസ്മരണീയ അനുഭവമായി. സൂറിച്ചിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ സെന്ററുകളിൽ നടന്ന ഓശാന ഞായർ തിരുക്കർമ്മങ്ങളിൽ നൂറു കണക്കിന്  മലയാളികളാണ് പങ്കുചേർന്നത്.

പ്രാദേശിക തനിമയും കേരളത്തിന്റെ കുരുത്തോലയും ഇത്തവണത്തെയും ആഘോഷങ്ങൾക്ക്  നിറമേകി.  എന്നാൽ, യുദ്ധസാഹചര്യങ്ങളും ആഗോള  തടസ്സങ്ങളും കാരണം കുരുത്തോലകളുടെ ലഭ്യത കുറഞ്ഞ ചില സ്ഥലങ്ങളിൽ, സ്വിറ്റ്‌സർലൻഡിലെ തദ്ദേശവാസികൾ കാലങ്ങളായി ഉപയോഗിക്കുന്ന തനതായ, പ്രാദേശിക Buchsbaumzweig മായി വിശ്വാസികൾ പ്രദക്ഷിണത്തിൽ പങ്കെടുത്തു.

 “ഓശാന ” ഗീതങ്ങൾ ആലപിച്ച് വിശ്വാസികൾ നടത്തിയ പ്രദക്ഷിണം സ്വിസ് വീഥികളിൽ കേരളത്തിലെ ഓശാന ഞായറിന്റെ പ്രതീതി ജനിപ്പിച്ചു. 

ഈ വർഷത്തെ ആഘോഷങ്ങൾക്ക് മറ്റൊരു ഹൃദയസ്പർശിയായ അനുഭവം നൽകിയത് ചില കമ്മ്യൂണിറ്റികളിൽ തിരുക്കർമ്മങ്ങൾക്ക് ശേഷം നടന്ന സ്നേഹവിരുന്നായിരുന്നു.  പ്രത്യേകിച്ച്  ‘കൊഴുക്കട്ട പെരുന്നാളിന്റെ’ പഴയ ഓർമ്മകൾ ഉണർത്തി, വിശ്വാസികൾ  കൊണ്ടുവന്ന കൊഴുക്കട്ടയും മറ്റു പരമ്പരാഗത പലഹാരങ്ങളും  പങ്കുവെച്ചു.  കുടുംബങ്ങൾ  ചേർന്നുള്ള, ആഘോഷം നാട്ടിന്റെ  ഒത്തൊരുമ്മയുടെ അനുഭവമായി.

തിരുക്കർമ്മങ്ങൾക്ക് ഫാ. സെബാസ്റ്റ്യൻ തയ്യിൽ , ഫാ. ജാക്സൺ കുരുശുമ്മൂട്ടിൽ, ഫാ. തോമസ് പ്ലാപ്പിള്ളിൽ  എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ആഘോഷങ്ങളിൽ നിന്ന് ആത്മത്യാഗത്തിലേക്കുള്ള വിശ്വാസയാത്രയാണ് വിശുദ്ധവാരമെന്ന് പുരോഹിതർ തങ്ങളുടെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. ജറുസലേമിലേക്ക് വിനയത്തിന്റെ അടയാളമായ കഴുതപ്പുറത്ത് പ്രവേശിച്ച യേശുവിന്റെ മാതൃക ഓരോ ക്രൈസ്തവനും ജീവിതത്തിൽ പകർത്തണമെന്നും, വിനയം, സ്നേഹം, സഹിഷ്ണുത, സമാധാനം എന്നിവയാണ് ക്രിസ്തുവിന്റെ വഴിയെന്നും അവർ ഓർമ്മിപ്പിച്ചു.
വരും ദിവസങ്ങളിൽ പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ തിരുക്കർമ്മങ്ങളും വിവിധ സെന്ററുകളിൽ നടക്കും.

Related Articles
Lebanon Calvary path prayer Holy Week crisis

വിശുദ്ധ വാരത്തിന് മുമ്പേ  ‘കാല്‍വരി പാത’യില്‍ ലബനന്‍! ‘പ്രാര്‍ത്ഥന മാത്രമാണ് ഞങ്ങളുടെ ആയുധം’

ബെയ്‌റൂട്ട്/ലബനന്‍:  ഇസ്രായേല്‍-ഹിസ്ബുള്ള പോരാട്ടം കൊടുമ്പിരിക്കൊള്ളുമ്പോള്‍, ലബനന്‍ മറ്റൊരു ‘കാല്‍വരി’യാകുകയാണ്.  ഇസ്രായേല്‍ സൈന്യം തെക്കന്‍ ലെബനനില്‍ ആക്രമണം കടുപ്പിച്ചതോടെ പത്തു ലക്ഷത്തിലധികം പേര്‍ക്ക് വീടൊഴിയേണ്ടി വന്നു. ഇവരില്‍ ഭൂരിപക്ഷം പേരും ഷിയ മുസ്ലീം വിഭാഗത്തിലുള്ളവരാണ്. എന്നാല്‍

Read More »
Pope Cuba prisoners release Holy Week

പാപ്പ ഇടപെട്ടു; വിശുദ്ധ വാരത്തിന് മുന്നോടിയായി ക്യൂബയില്‍ 51 തടവുകാര്‍ക്ക് മോചനം

ഹവാന/ക്യൂബ: കടുത്ത സാമ്പത്തിക പ്രതിസന്ധിയും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളും നേരിടുന്ന ക്യൂബയില്‍, വത്തിക്കാന്റെ നയതന്ത്ര ഇടപെടലിലൂടെ  51 തടവുകാര്‍ക്ക് മോചനം. ഫെബ്രുവരി 28-ന് വത്തിക്കാനില്‍  ലിയോ 14-ാമന്‍ പാപ്പയും ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസും

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.