യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കില്ല: പാപ്പ

Pope war prayer God will not listen message

വത്തിക്കാന്‍ സിറ്റി: യുദ്ധം ചെയ്യുന്നവര്‍ക്കെതിരെയുള്ള പ്രവാചകസ്വരമായി ലിയോ 14-ാമന്‍ പാപ്പ. നമ്മുടെ ദൈവമായ യേശു സമാധാനത്തിന്റെ രാജാവാണെന്നും യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥന അവിടുന്ന് കേള്‍ക്കുകയില്ലെന്നും സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ക്കിടെ നല്‍കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു.

യുദ്ധത്തെ ന്യായീകരിക്കാന്‍ ആര്‍ക്കും ദൈവത്തെ ഉപയോഗിക്കാനാവില്ലെന്ന് പാപ്പ വ്യക്തമാക്കി. രക്തപങ്കിലമായ കരത്തോടെ എത്ര പ്രാര്‍ത്ഥിച്ചാലും ദൈവം കേള്‍ക്കില്ല. ‘വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും’ എന്ന് ഈശോ പത്രോസിനോട് പറഞ്ഞ വാക്കുകള്‍ പാപ്പ ഉദ്ധരിച്ചു.

സ്വയം രക്ഷിക്കുന്നതിനോ പ്രതിരോധിക്കുന്നതിനോ പകരം  ഈശോ തന്നെത്തന്നെ ക്രൂശീകരണത്തിനായി വിട്ടുനല്‍കി. അതിലൂടെ മനുഷ്യ ചരിത്രത്തിലെ എല്ലാ കുരിശുകളെയും അവിടുന്ന് ആശ്ലേഷിക്കുകയായിരുന്നു. ക്രൂശിക്കപ്പെട്ട ക്രിസ്തുവില്‍ ക്രൂശിക്കപ്പെട്ട മനുഷ്യകുലത്തെ നമുക്ക് കാണാം. അവിടുത്തെ മുറിവുകളില്‍ ഇന്ന് ക്ലേശങ്ങളിലൂടെ കടന്നുപോകുന്ന അനുവധിയാളുകളുടെ മുറിവുകള്‍ നാം കാണുന്നു, പ്രത്യേകിച്ച് യുദ്ധത്തല്‍ ഇരകളായവരുടെ നിലവിളികളും രോദനങ്ങളും നാം കേള്‍ക്കുന്നു. സമാധാനത്തിന്റെ രാജാവായ ക്രിസ്തു ഇന്നും കുരിശില്‍ നിന്ന് നിലവിളിക്കുന്നു. ദൈവം സ്‌നേഹമാണ്, കരുണ കാണിക്കുക, ആയുധങ്ങള്‍ താഴെ വയ്ക്കുക, നിങ്ങള്‍ സഹോദരങ്ങളാണെന്ന് ഓര്‍മിക്കുക; പാപ്പ പറഞ്ഞു.

യുദ്ധത്തിന്റെ കെടുതികളനുഭവിക്കുന്നവരും പലയിടങ്ങളിലും തിരുക്കര്‍മങ്ങളില്‍ പങ്കുചേരാന്‍ സാധിക്കാത്തവരുമായ മിഡില്‍ ഈസ്റ്റ് ക്രൈസ്തവരെ  പാപ്പ പ്രാര്‍ത്ഥനയില്‍ അനുസ്മരിച്ചു. അടുത്തിടെ ക്രീറ്റെ തീരത്ത് ജീവന്‍ നഷ്ടപ്പെട്ട കുടിയേറ്റക്കാര്‍ക്ക് വേണ്ടിയും പാപ്പ പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിച്ചു.

Related Articles
Pope pastoral mission change letter cardinals

സഭയുടെ അജപാലന- മിഷന്‍ ശൈലികള്‍ മാറണമെന്ന് പാപ്പ;കര്‍ദിനാള്‍മാര്‍ക്ക് സുപ്രധാന കത്ത്

വത്തിക്കാന്‍ സിറ്റി: സഭയുടെ എല്ലാ തലങ്ങളിലും അടിമുടി മാറ്റങ്ങളുടെ സൂചന നല്‍കി കര്‍ദിനാള്‍മാര്‍ക്ക് ലിയോ 14-ാമന്‍ പാപ്പയുടെ കത്ത്. ജൂണ്‍ മാസത്തില്‍ വത്തിക്കാനില്‍ നടക്കുന്ന കണ്‍സിസ്റ്ററിക്ക് മുന്നോടിയായാണ്  ലിയോ 14-ാമന്‍ പാപ്പ കര്‍ദിനാള്‍മാര്‍ക്ക് കത്തയച്ചത്.

Read More »
Pope Leo XIV Hungary President

ലിയോ 14-ാമന്‍ പാപ്പയെ ഹംഗറിയിലേക്ക് ക്ഷണിച്ച്പ്രസിഡന്റ് തമാസ് സുല്യോക്

വത്തിക്കാന്‍ സിറ്റി: ലിയോ 14-ാമന്‍ പാപ്പയെ ഹംഗറിയിലേക്ക് ക്ഷണിച്ച് ഹംഗേറിയന്‍ പ്രസിഡന്റ് തമാസ് സുല്യോക്. ഫെബ്രുവരി 21-ന് വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പ്രസിഡന്റ് പാപ്പയെ ഹംഗറിയിലേക്ക് ക്ഷണിച്ചത്. ആഗോള സമാധാനത്തിന് വേണ്ടി വത്തിക്കാന്‍ നടത്തുന്ന

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.